web analytics

മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ… മുൻകൂർ ജാമ്യാപേക്ഷകളിൽ വിധി ഇന്നറിയാം

കൊച്ചി: മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നറിയാം. നടിയുടെ പരാതിയെ തുടർന്ന് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. The verdict on the anticipatory bail pleas will be known today

മുൻകൂർ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വിശദമായ വാ​ദം കേട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നാണ് മുകേഷിന്‍റെ വാദം. 15 വർ‍ഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു.

പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകള്‍ കോടതിയില്‍ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുകേഷിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

കൊച്ചി സ്വദേശിയായ നടിയാണ് ഇവർക്കെതിരെ പരാതി കൊടുത്തത്. താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് ഇടവേള ബാബു പീഡിപ്പിച്ചെന്നാണ് കേസ്. ബലാ‌ത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കും

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ വയറ്റിൽ സ്വർണ്ണശേഖരം

മാലയ്ക്ക് പുറമെ കമ്മലും! എക്സ്റേ കണ്ട ഡോക്ടർമാർ പോലും ഞെട്ടി; യുവതിയുടെ...

മുട്ടത്തറ ദേശീയപാതയിൽ കാറിടിച്ച് 49-കാരൻ മരിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ

മുട്ടത്തറ ദേശീയപാതയിൽ കാറിടിച്ച് 49-കാരൻ മരിച്ചു; കാർ പോലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

Related Articles

Popular Categories

spot_imgspot_img