ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

കോവിഡ് വാക്സിനുകൾ അല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്സിനുകൾ അല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

നിലവിലുള്ള രോഗാവസ്ഥയും ജീവിതശൈലി രോഗങ്ങൾ കൊണ്ടാണ് മരണം സംഭവിക്കുന്നതെന്നാണ് പുതിയ പഠന റിപ്പോർട്ട്.

ഐസിഎംആറും ന്യൂഡൽഹി എയിംസും ചേർന്ന് നടത്തിയ പഠനത്തിലാണ് വിലയിരുത്തൽ. ചെറുപ്പക്കാരിലും മധ്യവയസ്കരിലും പെട്ടന്ന് ഉണ്ടാകുന്ന മരണവുമായി ബന്ധപ്പെട്ടാണ് ഇത്തരം പഠനം നടത്തിയത്.

കോവിഡ് വാക്സിൻ മൂലമാണ് മരണം സംഭവിക്കുന്നതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂവെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

കർണാടകയിലെ ഹാസൻ ജില്ലയിൽ അടുത്തിടെ 40 ദിവസത്തിനിടെ 21 പേർ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു.

ഹാസനിലെ ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ കോവിഡ് വാക്‌സിനുമായി ബന്ധമുണ്ടെന്ന ഊഹാപോഹം തള്ളിക്കളയാനാകില്ലെന്ന് സിദ്ധരാമയ്യ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അയർലണ്ടിൽ വിചിത്ര ലക്ഷണങ്ങളുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു…! ഈ ലക്ഷണം പ്രത്യേകം സൂക്ഷിക്കണം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അയർലണ്ടിൽ വിചിത്ര ലക്ഷണങ്ങളുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു, ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി. പുതിയ വകഭേദത്തിന് NB.1.8.1 എന്നാണു പേര് നൽകിയിരിക്കുന്നത്.

ലോകമെമ്പാടും അതിവേഗം പടരുന്നതിനാൽ ലോകാരോഗ്യ സംഘടന ഇതിനെ പ്രത്ത്യേക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, വെറും ഒരു മാസത്തിനുള്ളിൽ, NB. 1.8.1 ന്റെ ആഗോളതലത്തിൽ സമർപ്പിച്ച രോഗനിരക്കിന്റെ അനുപാതം 2.5% ൽ നിന്ന് 10.7% ആയി ഉയർന്നു, ഇത് ആഗോളതലത്തിൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു.

മുൻകാല അണുബാധകളിൽ നിന്നോ കുത്തിവയ്പ്പുകളിൽ നിന്നോ ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള സാധ്യതയും ദ്രുതഗതിയിലുള്ള വ്യാപനവും കണക്കിലെടുത്ത്, 1.8.1 വേരിയന്റിനെ WHO ഔദ്യോഗികമായി ‘നിരീക്ഷണത്തിലിരിക്കുന്ന’ ഒരു വകഭേദമായി തരംതിരിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങൾ ഇങ്ങനെ:

പനി, ചുമ, ക്ഷീണം തുടങ്ങിയ സാധാരണ കോവിഡ് ലക്ഷണങ്ങൾക്കു പുറമെ ചില രോഗികൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് ഈ വകഭേദത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

ഈ പ്രത്യേക വേറെയന്റിന്റെ ലക്ഷണങ്ങളിൽ വയറുവേദന, വയറു വീർക്കൽ, ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, ദഹനക്കേട് എന്നിവ ഉൾപ്പെടാം.

ലോകാരോഗ്യ സംഘടന മറ്റു റീആജ്യങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും , നിലവിൽ യാത്രാ നിയന്ത്രണങ്ങളോ വ്യാപാര നിയന്ത്രണങ്ങളോ ആവശ്യപ്പെട്ടിട്ടില്ല.

ചൈനയിലും സിങ്കപ്പൂരും അടക്കമുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങിൽ ഉൾപ്പെടെ വൻ തോതിലാണ് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത്. ഹോങ്കോങ്ങലും സിങ്കപ്പൂരിലും ആരോഗ്യ അതോറിറ്റികൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ ഹോങ്കോങ്ങിലെ കോവിഡ് കേസുകളുടെ എണ്ണം എത്തിയതായാണ് റിപ്പോർട്ട്. പലരുടേയും നില ഗുരുതരമായതായും സൂചനയുണ്ട്.

ജനങ്ങളുടെ പ്രതിരോധ ശേഷിയിലുണ്ടായ കുറവാണ് രോഗവ്യാപനം കൂടാൻ കാരണമെന്നാണ് സിങ്കപ്പൂർ ആരോഗ്യ മന്ദ്രാലയത്തിന്റെ റിപ്പോർട്ട്.

English Summary:

The Union Health Ministry has clarified that the recent surge in heart attack-related deaths in India is not linked to COVID-19 vaccines. A new study indicates that these fatalities are primarily due to underlying health conditions and lifestyle diseases.

spot_imgspot_img
spot_imgspot_img

Latest news

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിച്ചു; കിരൺകുമാറിന് ജാമ്യം

ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി....

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

Other news

യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ...

കൂട്ടുകാരിയെ വിവാഹം ചെയ്ത് നടി പ്രാർത്ഥന

കൂട്ടുകാരിയെ വിവാഹം ചെയ്ത് നടി പ്രാർത്ഥന 'കൂടെവിടെ' എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ്...

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ് മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന്...

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു തൃശൂർ: കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച്...

ഇരുപതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു

ഇരുപതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റു തിരുവനന്തപുരം: തിരുവനന്തപുരത്ത് അക്രമാസക്തനായ തെരുവുനായ ഇരുപതോളം പേരെ...

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ ന്യൂഡൽഹി: ഈ മാസം മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിൽ...

Related Articles

Popular Categories

spot_imgspot_img