web analytics

അപ്രതീക്ഷിതം; വാരണാസിയിൽ മോദി പിന്നിൽ; എൻഡിഎയും ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിലെ വോട്ടെണ്ണൽ കണക്കുകൾ പുറത്ത് വരുമ്പോൾ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്.
അതേസമയം, രാജ്യത്ത് ഇന്ത്യ സഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. എൻഡിഎ 245 ഇന്ത്യ സഖ്യം 243 എന്ന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ്.

ശക്തമായ ത്രികോണ മത്സരം തിരുവനന്തപുരത്തും തൃശ്ശൂരിലും വിനയായെന്ന് ഇരു മുന്നണികളും അവസാന നിമിഷം തിരിച്ചറിയുകയാണ്. ബിജെപി വിജയിക്കാതിരിക്കാൻ മുൻകാലങ്ങളിൽ പരസ്പരം സഹകരിച്ചിരുന്ന എൽഡിഎഫും യുഡിഎഫും ഇക്കുറി കരുത്തരായ സ്ഥാനാർത്ഥികളുമായി മത്സര രം​ഗത്ത് നിലയുറപ്പിച്ചതാണ് ഇപ്പോൾ ഇരു മുന്നണികളെയും പ്രതിസന്ധിയിലാക്കുന്നത്.

വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ കേരളത്തിൽ 2 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. തൃശ്ശൂരിലും ബിജെപി സ്ഥാനാർത്ഥി വളരെ മുന്നിലാണ്. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ ആദ്യം മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് കെ സി വേണു​ഗോപാൽ ലീഡ് തിരിച്ചുപിടിച്ചു. കണ്ണൂരിൽ ആദ്യ സൂചനകൾ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജന് അനുകൂലമാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ തോമസ് ഐസക്ക് മുന്നിലാണ്. ആറ്റിങ്ങലിൽ വി ജോയ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. പാലക്കാട് വിജയരാഘവൻ മുന്നിലാണ്. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്.

തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു. പശ്ചിമബംഗാളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. ഒരു സീറ്റിൽ സിപിഎം മുന്നിലാണ്.

പോസ്റ്റൽ വോട്ടുകൾ പൂർത്തിയായശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. രാജ്യം അടുത്ത അഞ്ചുവർഷം ആര് ഭരിക്കമെന്ന് വോട്ടിംഗ് മെഷീൻ വോട്ടുകളെണ്ണിത്തുടങ്ങി മണിക്കൂറുകൾക്കകം അറിയാം. 11 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് രാജ്യമാകെ വോട്ടെണ്ണൽ നടക്കുന്നത്.

നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. സംസ്ഥാനത്ത് പോളിംഗ് കഴിഞ്ഞ് 39 ആം ദിവസമാണ് വോട്ടെണ്ണൽ നടക്കുന്നത്. 20 മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ മണ്ഡലങ്ങൾക്കും ഓരോ ഹാളുകൾ വീതം സജീകരിച്ചിട്ടുണ്ട്. പരമാവധി ഒരു ഹാളിൽ 14 ടേബിളുകളുണ്ട്. പോസ്റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക ടേബിളുണ്ട്. ഇടിപിബിഎംഎസ് വോട്ടുകളും തപാൽ വോട്ടുകൾ പോലം റിട്ടേണിംഗ് ഓഫീസറുടെ മേശയിലാണ് എണ്ണുന്നത്. 12 മണിയോടെ അന്തിമ ഫലം വരും ഇവിഎം എണ്ണിത്തീർന്നാൽ ഒരു നിയമസഭാ മണ്ഡലത്തില 5 ബൂത്തുകൾ വീതം നറുക്കെടുത്ത് അവിടങ്ങളിലെ വിവിപാറ്റ് കൂടി എണ്ണിയാകും ഔദ്യോഗിക ഫല പ്രഖ്യാപനം.

 

Read Also: ആവേശമായി വോട്ടെണ്ണൽ, മാറിമറിഞ്ഞ് ലീഡ് നില; ഇഞ്ചോടിഞ്ച് പോരാട്ടം

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

തടവുകാരുടെ ദിവസ കൂലി കണ്ട് കണ്ണ്തള്ളണ്ടാ…ഒരു മാസം പണി എടുത്താൽ തടവുകാരന് കയ്യിൽ കിട്ടുന്നത് 3,100 രൂപ

തടവുകാരുടെ ദിവസ കൂലി കണ്ട് കണ്ണ്തള്ളണ്ടാ…ഒരു മാസം പണി എടുത്താൽ തടവുകാരന്...

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ

യുപിഐ വഴി നിമിഷങ്ങൾക്കുള്ളിൽ പിഎഫ് തുക ബാങ്ക് അക്കൗണ്ടിലേക്ക്; പുതിയ പരിഷ്കാരങ്ങൾ...

ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ പെട്ടു പോയത് 41 പേർ

ഗൂഗിൾ പേ വഴിയും രൊക്കം പണമായിട്ടും കൈക്കൂലി; ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിൽ...

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളത്തിൽ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിൽ...

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി പേരാവൂർ:...

Related Articles

Popular Categories

spot_imgspot_img