മൂന്ന് കോടിയുടെ ഭൂമി യു.ഡി.എഫ് സർക്കാർ കൈമാറിയത് 1,200 രൂപയ്ക്ക്; നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമി 1,200 രൂപയ്ക്ക് കൈമാറിയ
നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ൽ യു.ഡി.എഫ്. സർക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കിൽ 5.5358 ഹെക്ടർ ഭൂമി വയനാട് മാനന്തവാടി കല്ലോടിയിൽ സെന്റ്. ജോർജ് പള്ളിക്ക് പതിച്ചു നൽകിയത്.

2015 ലെ കണക്കുകൾ പ്രകാരം മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് 1,200 രൂപയ്ക്ക് കൈമാറിയത്. പള്ളിക്ക് ഭൂമി ദാനം ചെയ്തത് ചോദ്യം ചെയ്ത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്.

വിപണി വില നൽകിയാൽ മാത്രം ഭൂമി വിട്ടു നൽകിയാൽ മതിയെന്ന് കോടതി വ്യക്തമാക്കി. ഒരു മാസത്തെ സമയ പരിധിക്കുള്ളിൽ തുക നൽകി വാങ്ങാൻ തയാറാകുന്നില്ലെങ്കിൽ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശം നൽകി.

ആദിവാസികളടക്കം വീട് വയ്ക്കുന്നതിന് 5 സെന്റ് ഭൂമിക്കു വേണ്ടി സർക്കാരിന് മുന്നിൽ കാത്തുനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഭൂമി ദാനങ്ങൾ നടക്കുന്നതെന്ന് കോടതി വിമർശിച്ചു.

spot_imgspot_img
spot_imgspot_img

Latest news

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Other news

ഇന്ത്യയിൽ തിരിച്ചെത്തി ഓൺലൈൻ ഷോപ്പിംഗ് പ്രേമികളുടെ സ്വന്തം ഷീഇൻ

നീണ്ട 5 വർഷത്തെ നിരോധനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി ചൈനീസ് ഓൺലൈൻ...

അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു; മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ത​യാ​റാ​കാ​തെ വി​ൽ​പ​ന​ശാ​ല​ക​ൾ

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ അ​ന​ധി​കൃ​ത കോ​ഴി​ഫാ​മു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. പ​ഞ്ചാ​യ​ത്ത്...

ഇടുക്കിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കി; വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി നൽകി സർക്കാർ

തൊടുപുഴ: ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ...

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...

വളർത്തു നായയെ വെട്ടിക്കൊന്ന് സിറ്റൗട്ടിൽ ഇട്ടു; അയൽവാസിയായ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: നെയ്യാറ്റിൻകര മരിയാപുരത്ത് വളർത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി ആക്ഷേപം. മരിയാപുരം സ്വദേശി...

Related Articles

Popular Categories

spot_imgspot_img