പൊയിനാച്ചി കൊളത്തൂരിൽ നാട്ടുകാരെ ഭീതിയിലാക്കിയ പുലി ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണു. കൊളത്തൂർ നിടുവോട്ടെ റബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന
കൂട്ടിലാണ് ഞായറാഴ്ച രാത്രി പുലി അകപ്പെട്ടത്. പുലിയുടെ
വലതുകണ്ണിന് താഴെ മുറിവ് കാണാനുണ്ട്.
കഴിഞ്ഞദിവസമാണ്
നിടുവോട്ട് കൂട് സ്ഥാപിച്ചിരുന്നത്.
നായയെ കൂട്ടിൽ കെട്ടിയിരുന്നു.
ഞായറാഴ്ച രാത്രി നായയുടെ
കരച്ചിൽ കേട്ട് പരിസരവാസികൾ
ഓടിയെത്തിയ
പ്പോഴാണ് കൂട്ടിൽപ്പെട്ട പുലിയെ കണ്ടത്.
ഫെബ്രുവരി നാലിന് രാത്രിയിൽ
കൊളത്തൂർ മടന്ത
ക്കോട് ഗുഹയിൽ കുടുങ്ങിയ
ഒരു പുലി മയക്കുവെടിവെക്കാനുള്ള
വനംവകുപ്പ് അധികൃതരുടെ ശ്രമത്തിനിടെ രക്ഷപ്പെട്ടിരുന്നു. അതിനുശേഷം വിളക്കുമാടം, ആയംകടവ്, പെനയാൽ, ശങ്കരങ്കാട് ഭാഗങ്ങളിൽ പുലിയെ കണ്ടിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ്
കളവയൽ, പെനയാൽ എന്നിവിടങ്ങളിൽ
കൂട് സ്ഥാപിച്ചിരുന്നെങ്കിലും
ഫലമുണ്ടായിരുന്നില്ല.
വളർത്തുനായകളെ
അടക്കം പുലി പിടിച്ചിരുന്നത്
നാട്ടുക്കാരെ ആശങ്കയിലാക്കിയതിന്
പിന്നാലെ പുലി കൂട്ടിലായത്
ആശ്വാസമായി. പക്ഷേ, പ്രദേശത്ത്
ഒന്നിൽ കൂടുതൽ പുലി ഉണ്ടെന്നാണ്
നാട്ടുകാർ പറയുന്നത്. പുലി കൂട്ടിലായ
വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് രാത്രി നിടുവോട്ട് എത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും
ആർ.ആർ.ടി.സംഘവും ചേർന്ന്
നാട്ടുകാരുടെ സഹായ
ത്തോടെ പുലിയെ രാത്രി തന്നെ
സ്ഥലത്തുനിന്ന് മാറ്റി.