തൃശൂർ: ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലത് കനാൽ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിലെ പ്രതികൾ കുറ്റക്കാരെന്നാണ് തൃശൂർ വിജിലൻസ് കോടതി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ അടക്കം 51 പേർ കേസിൽ പ്രതികളാണ്. (44 accused sentenced to 3 years in prison and fined Rs 2 lakh each)
രണ്ട് പേരെ കുറ്റവിമുക്തരാക്കി. 48 പേർ കുറ്റക്കാരെന്നാണ് കണ്ടെത്തൽ. അഴിമതിക്കേസിൽ 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം വീതം പിഴയും വിധിച്ചു. തൃശൂർ വിജിലൻസ് കോടതിയുടെതാണ് ഉത്തരവ്. കേസിൽ ഒരാളെ കുറ്റവിമുക്തനാക്കി. 51 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ ആറുപേർ വിചാരണഘട്ടത്തിൽ മരണപ്പെട്ടു.
തൃശൂർ വിജിലൻസ് കോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച ഏറ്റവും വലിയ വിധിയാണ് ഇടമലയാർ കേസിൽ ഉണ്ടായത്. ശിക്ഷിച്ചവരിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ അടക്കം ഉൾപ്പെടുന്നു.
2003-04 കാലത്താണ് കേസിനാസ്പദമായ അഴിമതി നടന്നത്. വേണ്ടത്ര സാധന സാമഗ്രികൾ ഉപയോഗിക്കാതെയും ഗുണനിലവാരം ഉറപ്പാക്കാതെയും കനാൽ പണിതെന്നും സർക്കാരിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
കൈക്കൂലി കൈപ്പറ്റാനായി എട്ടു കിലോമീറ്റർ വരുന്ന കനാലിൻറെ പണി വിവിധ കോൺട്രാക്ടർമാർക്ക് വിഭജിച്ച് നൽകുകയും ചെയ്തു. ഒരു പദ്ധതിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പരമാവധി അനുവദിക്കാവുന്ന തുക 15 ലക്ഷം രൂപയാണ്. ഇതിനെ മറികടക്കാനായിരുന്നു പണി വിഭജിച്ച് വിവിധ കോൺട്രാക്ടർമാർക്ക് നൽകിയത്.