എറണാകുളം: സസ്പെൻഷനിലായ പ്രധാനധ്യാപിക താക്കോലുമായി കടന്നുകളഞ്ഞതോടെ സ്കൂളിൻ്റെ പ്രവർത്തനം അവതാളത്തിലായതായി പരാതി. കാഞ്ഞിരമറ്റം കെ.എം.ജെ. പബ്ലിക്ക് സ്കൂളിലാണ് സംഭവം. പ്രധാനധ്യാപികയായിരുന്ന ലൗലി വിനോദാണ് കംപ്യൂട്ടർ, സയൻസ് ലാബുകളുടെയും പ്രിൻസിപ്പാൾ റൂമിൻ്റെയും താക്കോലുകൾ കൈവശം വെച്ചിരിക്കുന്നത്.(Suspended headmistress dives in with school keys)
ലൗലി വിനോദ് വ്യാജരേഖ ചമച്ചാണ് ജോലിയിൽ പ്രവേശിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഡ് ചെയ്തത്. പിന്നാലെ ഇവർ താക്കോലുമായി കടന്നു കളയുകയായിരുന്നു. ഒരു മാസമായിട്ടും താക്കോൽ തിരികെ തരാൻ അധ്യാപിക തയ്യാറായിട്ടില്ലെന്നാണ് പരാതി. സംഭവത്തിൽ സ്കൂൾ അധികൃതർ മുളന്തുരുത്തി പൊലീസിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. സ്കൂളിന്റെ പ്രവർത്തനം താളം തെറ്റിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
Read Also: ഒറ്റപ്പാലത്ത് പട്ടാപകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; കാറിൽ എത്തിയ അഞ്ചംഗ സംഘം യുവാവിനെ ആക്രമിച്ചു