web analytics

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി.

രഹസ്യമായി റെക്കോർഡ് ചെയ ഫോൺ സംഭാഷണം വിവാഹമോചന കേസുകളിൽ നീതിയുക്തമായ വിചാരണ ഉറപ്പാക്കാൻ പരിഗണിക്കാമെന്നാണ് സുപ്രിം കോടതിയുടെ ഉത്തരവ്.

ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്.

രഹസ്യമായി റെക്കോർഡ് ചെയ്യുന്ന പങ്കാളിയുടെ ടെലിഫോൺ സംഭാഷണങ്ങൾ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതി പുതിയ ഉത്തരവിറക്കിയത്.

എവിഡൻസ് ആക്ടിലെ 122 ആം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഫോൺ സംഭാഷണം ഒഴിവാക്കിയിരിക്കുന്നത്.

ഇത്തരത്തിൽ രഹസ്യമായി സംഭാഷണം റെക്കോർഡ് ചെയ്യുന്നത് വ്യക്തികളുടെ മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റവും സ്വകാര്യതയുടെ ലംഘനമാണെന്നുമാണ് എന്നായിരുന്നു നേരത്തെ ഹൈക്കോടതിയുടെ നിരീക്ഷണം.

എന്നാൽ സുപ്രീം കോടതി ഇത് പൂർണമായും തള്ളിക്കളഞ്ഞു. ഗാർഹിക ഐക്യത്തെ തകർക്കുമെന്നും സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കാനുള്ള പ്രവണത വർധിപ്പിക്കുമെന്നുമുള്ള വാദം ശരിയല്ല.

ഭരണഘടനയുടെ 21-ാം അനുച്ഛേദം എല്ലാ കേസുകളിലും നീതിയുക്തമായ വിചാരണ ഉറപ്പിക്കാനുള്ളതാണ്. അതിനായി ഫോൺ സംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരൂ…..! വിവാഹമോചന നടപടികൾക്കായി എത്തിയ ദമ്പതികൾക്ക് വ്യത്യസ്ത ഉപദേശം നൽകി സുപ്രീം കോടതി

വിവാഹമോചനം സംബന്ധിച്ച നടപടികൾക്കായി എത്തിയ ദമ്പതിമാർക്കു വ്യത്യസ്ത ഉപദേശം നൽകി സുപ്രീം കോടതി.

ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരാൻ പറഞ്ഞ കോടതി, പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളയണമെന്നു പറഞ്ഞ കോടതി പുതിയ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു.

അടുത്ത ദിവസം വീണ്ടും കേസ് പരിഗണിക്കുമ്പോൾ ദമ്പതികളിൽ നിന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. യുവാവും യുവതിയും 2023 മുതൽ വേർപിരിഞ്ഞു കഴിയുകയാണ്.

വിവാഹമോചന കേസ് നടക്കുന്നതിനാൽ ഇവരുടെ 3 വയസ്സുള്ള കുട്ടിക്കൊപ്പം വിദേശയാത്ര നടത്താൻ അനുമതി തേടി യുവതി ഹർജി നൽകിയിരുന്നു. രേഖകളിൽ ഒപ്പ് വയ്ക്കാൻ ഭർത്താവ് തയാറാകുന്നില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു യുവതി പരാതി നൽകിയത്.

കുട്ടിയെ കൂട്ടി ഭാര്യ വിദേശത്തേക്കു പോയാൽ പിന്നീട് മടങ്ങി വരാൻ സാധ്യതയില്ലെന്നും തനിക്ക് കുട്ടിയെ കാണാതിരിക്കാൻ സാധിക്കില്ലെന്നും യുവാവ് കോടതിയിൽ പറഞ്ഞു.

ഒന്നിച്ചിരുന്നു സംസാരിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങളേ ഇരുവരും തമ്മിലുള്ളുവെന്നും പുറത്ത് പോയി വൈകുന്നേരത്തെ കാപ്പിയും രാത്രിയിലെ അത്താഴവും ഒരുമിച്ചു കഴിക്കാനും ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവർ പറഞ്ഞു.

അതിനു പക്ഷേ കോടതിയുടെ കന്റീൻ പറ്റിയ ഇടമല്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ബി.വി.നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ എന്നിവരുടെ ബെഞ്ചാണ് ദമ്പതികളെ അനുനയിപ്പിക്കാനുള്ള മാർഗം സ്വീകരിച്ചത്.

കേസ് മറ്റൊരു ദിവസം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഫാഷൻ സംരംഭകയായ യുവതിയും പാക്കേജ്‍ഡ് ഫുഡ് കമ്പനി ഉടമയായ യുവാവുമാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്.

തുടർപഠനത്തിന് അനുവദിച്ചില്ല! വിവാഹമോചന ഹർജിയുമായി യുവതി; കോടതി വിധി എന്താണെന്ന് അറിയണ്ടേ?

ഭോപ്പാൽ: വിവാഹം കഴിഞ്ഞ ശേഷം ഭാര്യയെ തുടർപഠനത്തിന് അനുവദിക്കാത്തത് ക്രൂരതയാണെന്ന നിലപാടുമായി മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം തന്നെ ഭർത്താവും, ഭർതൃവീട്ടുകാരും തുടർപഠനത്തിന് അനുവദിച്ചില്ലെന്നും, വിവാഹമോചനം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യുവതി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി വിധി.

ജസ്റ്റിസ് വിവേക് റുസിയ, ജസ്റ്റിസ് ഗജേന്ദ്ര സിങ് എന്നിവരടങ്ങുന്ന ഇൻഡോർ ഡിവിഷൻ ബെഞ്ചിന്റെതായിരുന്നു വിധി.

പഠനം തുടരാൻ അനുവദിക്കാത്തത് മാത്രമല്ല, പഠനം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതും ഭാര്യയുടെ സ്വപ്‌നങ്ങൾ തകർക്കുന്നതിന് തുല്ല്യമാണെന്നും കോടതി പറഞ്ഞു.

മാത്രമല്ല വിദ്യാഭ്യാസമില്ലാത്ത, സ്വയം മെച്ചപ്പെടാൻ ആഗ്രഹവുമില്ലാത്ത ഒരാളോടൊപ്പം ജീവിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കരുതെന്നും, ഇത് മാനസിക പീഡനമാണെന്നും വിഷയത്തിൽ ചൂണ്ടികാട്ടുകയുണ്ടായി.

1955 ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഇത് വിവാഹമോചനത്തിന് അനുമതി നൽകാനുള്ള കാരണമാണെന്നും കോടതി വിശദമാക്കി.

2015ലായിരുന്നു ഹർജിക്കാരിയുടെ വിവാഹം. 12ാം ക്ലാസ് വരെ പഠിച്ച യുവതിയെ പഠനം തുടരാൻ ഭർത്താവും ഭർതൃവീട്ടുകാരും അനുവദിച്ചില്ല. ഇതോടെയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്.

പക്ഷെ യുവതി ഉന്നയിച്ച വിഷയം വിവാഹമോചനത്തിനുള്ള കാരണമല്ലെന്നായിരുന്നു കുടുംബ കോടതിയുടെ പ്രതികരണം. ഇതേ തുടർന്ന് നീതി കിട്ടുന്നതിനായി യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

English Summary:

The Supreme Court of India has ruled that phone conversations between spouses can be accepted as evidence in divorce cases. The court stated that even secretly recorded phone calls may be considered to ensure a fair trial in such matters.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി

പാലക്കാട് ശ്രീകൃഷ്ണ ജയന്തിയാഘോഷത്തിനിടെ ആനയിടഞ്ഞു; പരിഭ്രാന്തി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷന്...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

Related Articles

Popular Categories

spot_imgspot_img