കൊച്ചി: വിദ്യാർഥിനിയെ ഉപദ്രവിച്ച സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. എറണാകുളം സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 14നാണ് സംഭവം.
ഉപജില്ല കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി.
വിദ്യാർഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവം. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷം അധ്യാപകൻ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവത്രെ. വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി.