മൂവാറ്റുപുഴ: സ്വകാര്യബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചുവീണു. തൊടുപുഴ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൽ.എം.എസ് എന്ന ബസിൽ നിന്നും കുട്ടി തെറിച്ചുവീണിട്ടും നിർത്താതെ പോവുകയായിരുന്നു.The student fell from the private bus
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് വച്ചായിരുന്നു സംഭവം. ഇതോടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. അമിത വേഗവും മത്സര ഓട്ടവും ആണ് അപകടത്തിന് കാരണം.
ബസിലെ ഡ്രൈവറെയും ജീവനക്കാരെയും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചൂടുവെള്ളം കുടിപ്പിച്ചു. വെള്ളം ഊതിക്കുടിച്ച് തീർത്തതിനു ശേഷമാണ് ബസ് പോകാൻ അനുവദിച്ചത്. തിങ്കളാഴ്ച വൈകീട്ട് എറണാകുളത്തുനിന്നു വന്ന ബസിന്റെ ഇലക്ട്രിക് ഡോറിൽനിന്ന് മുടവൂർ ഭാഗത്തുെവച്ച് അർജുൻ എന്ന വിദ്യാർഥി റോഡിലേക്ക് തെറിച്ചു വീണിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ബസ് ഇവിടത്തെ സ്റ്റോപ്പിലെത്തിയപ്പോൾ നിർത്തുന്നതുപോലെ വേഗം കുറച്ച് ആളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു.
ഇലക്ട്രിക് ഡോർ തുറക്കുകയും ചെയ്തു. ഇറങ്ങാനായി ഡോറിന്റെ അടുത്തേക്ക് ആൾ എത്തിയപ്പോഴേക്കും അമിത വേഗത്തിൽ ബസ് ഓടിച്ചു പോവുകയായിരുന്നു. കെ.എസ്.ആർ.ടി.സി. ബസുമായുള്ള മത്സര ഓട്ടവും അമിത വേഗവും മൂവാറ്റുപുഴ-കാക്കനാട് റൂട്ടിൽ പതിവാണ്.