News4media TOP NEWS
പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി 08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്ടറുടെ മൊഴി; മാറാതെ ദുരൂഹത സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക്

മോഷ്ടിച്ച പെട്ടി ഓട്ടോയുമായി എത്തി, കെട്ടിടത്തിനുള്ളിൽ കയറാതെ തന്നെ ഉള്ളിലിരുന്ന 3.60 ലക്ഷം രൂപയുടെ ഏലയ്ക്ക മോഷ്ടിച്ചു വണ്ടിയിൽ കയറ്റി: ‘കാമാക്ഷി എസ്.ഐ’ പ്രയോഗിച്ച തന്ത്രം ഇങ്ങനെ…!

മോഷ്ടിച്ച പെട്ടി ഓട്ടോയുമായി എത്തി, കെട്ടിടത്തിനുള്ളിൽ കയറാതെ തന്നെ ഉള്ളിലിരുന്ന 3.60 ലക്ഷം രൂപയുടെ ഏലയ്ക്ക മോഷ്ടിച്ചു വണ്ടിയിൽ കയറ്റി:  ‘കാമാക്ഷി എസ്.ഐ’ പ്രയോഗിച്ച തന്ത്രം ഇങ്ങനെ…!
January 5, 2025

ഇടുക്കി കട്ടപ്പനയിലെ ട്രീസ എൻജിനീയേഴ്സ് എന്ന സ്ഥാപനത്തിലെ പെട്ടി ഓട്ടോയും ആർ.എം.എസ്. സ്പൈസസിലെ മൂന്നു ചാക്ക് ഏലക്കയും മോഷ്ടിച്ചതിന് പിന്നിൽ കാമാക്ഷി എസ്.ഐ. എന്ന് അറിയപ്പെടുന്ന കൊടും കുറ്റവാളി ബിജുവും മകൻ വിബിനും ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മോഷണത്തിന്റെ വിവരങ്ങളും പുറത്തുവന്നു.The strategy used by Kamakshi SI to steal cardamom was as follows:

സ്‌പൈസസ് വ്യാപാര കേന്ദ്രത്തിലെത്തിയ മോഷണ സംഘം വ്യാപാര കേന്ദ്രത്തിന്റെ ജനൽചില്ല് തകർത്തു. പിന്നാലെ അകത്ത് കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അകത്ത് ഏലയ്ക്ക സുക്ഷിച്ചിരുന്ന ചാക്കുകളിൽ പുറത്തു നിന്നും കൂർത്ത വസ്തുകൊണ്ട മോഷണ സംഘം തുളയുണ്ടാക്കി.

ഈ തുളയിൽ ഹോസ് ചേർത്തുവെച്ച് പുറത്തുള്ള ചാക്കിലേയ്ക്ക് ഏലയ്ക്ക ചോർത്തിയെടുക്കുകയായിരുന്നു. കയറ്റുമതിക്കായി ഗ്രേഡ് തിരിച്ച മൂന്നു ചാക്ക് ഏലക്കയാണ് മോഷ്ടാക്കൾ മോഷ്ടിച്ച പെട്ടി ഓട്ടോയിൽ കടത്തിക്കൊണ്ടുപോയത്.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പോലീസിന് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.
സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ ഭവന വേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയായ കാമാക്ഷി എസ്.ഐ. എന്ന കാമാക്ഷി ബിജു പലതവണ പോലീസ് പിടിയിലായിട്ടുണ്ട്.

കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലുമായി 500 ഓളം മോഷണ കേസുകളിൽ പ്രതിയാണ് പല കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും ഭൂമിയുൾപ്പെടുന്ന വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്.

കാറും കെ.എസ്. ആർ.ടി.സി. ബസും കൂട്ടിയിടിച്ചു: ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം

Related Articles
News4media
  • Kerala
  • News
  • Top News

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള നാലു പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്ക...

News4media
  • News4 Special
  • Top News

08.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • Top News

ഫ്രിഡ്ജിൽ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നു വീട്ടുടമയായ ഡോക്...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് ഇന്ന് അപകട പരമ്പര; റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ; നിരവധി പേർക്ക് ഗുരുതര പരിക്ക്

© Copyright News4media 2024. Designed and Developed by Horizon Digital