സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ പദ്ധതിക്ക് വീണ്ടും അംഗീകാരം ലഭിക്കാൻ സാധ്യത തെളിയുന്നു. ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരവികസന മന്ത്രിക്ക് കത്തയച്ചിരുന്നു. ഇത്തവണ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുന്നതിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. വിശദമായി ഡിപിആർ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചാലുടൻ കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയക്കാനാണ് ഉദ്ദേശിക്കുന്നത്.
വിഴിഞ്ഞം പദ്ധതിയുടെ വിജയവും തലസ്ഥാന നഗരത്തിലുണ്ടാകുന്ന വൻ മാറ്റങ്ങളും കണക്കിലെടുത്ത് ഭാവി കൂടി മുന്നിൽക്കണ്ടാണ് സർക്കാർ തിരുവനന്തപുരത്ത് മെട്രോ റെയിൽ സ്ഥാപിക്കാൻ മുൻകൈയെടുക്കുന്നതെന്നാണ് റിപ്പോർട്ട് ഓരോ ദിവസവും ഗതാഗതക്കുരുക്ക് വർദ്ധിച്ചുവരുന്ന തിരുവനന്തപുരത്ത് മെട്രോ പദ്ധതി രണ്ട് ഘട്ടങ്ങളായി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മേയിൽ കൊച്ചി മെട്രോ റെയിൽ തയ്യാറാക്കിയ ഡിപിആറിൽ സംസ്ഥാന സർക്കാർ മാറ്റങ്ങൾ നിർദേശിക്കുകയും പുതുക്കിയ ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡിനാകും തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. നിലവിലെ യാത്രാ സംവിധാനങ്ങൾക്കൊപ്പം നൂതന സംവിധാനങ്ങളും തിരുവനന്തപുരം മെട്രോയിൽ ഉണ്ടാകും. യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക മേഖലയിലെ വളർച്ചയാണ് മെട്രോയിലൂടെ ലഭ്യമാകാവുന്ന മറ്റൊരു നേട്ടം. ഇതിലൂടെ തിരുവനന്തപുരത്തെ സുസ്ഥിര നഗരവികസനത്തിലെ മാതൃകയാക്കി ഉയർത്താനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ.
42 കിലോമീറ്റർ പാതയാണ് തലസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതിയിൽ ഉൾപ്പെടുകയെന്നും 37 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള സമഗ്ര ഗതാഗത പദ്ധതി, ഓൾട്ടർണേറ്റ് അനാലിസിസ് റിപ്പോർട്ട് എന്നിവ സർക്കാരിന് മുന്നിൽ എത്തിക്കഴിഞ്ഞു. അന്തിമ അലൈൻമെന്റ് ഉൾപ്പെടെ എഎആർ അംഗീകരിക്കപ്പെടുന്നതോടെ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ അനുമതിക്കായി അയയ്ക്കും. കേന്ദ്രത്തിൽനിന്നു ഫണ്ട് ലഭിക്കാൻ ഇത് അനിവാര്യമാണ്.
വിഴിഞ്ഞം പദ്ധതിയും, തലസ്ഥാന നഗരത്തിലെ വൻ മാറ്റങ്ങളുടെ വിജയവും കണക്കിലെടുത്താണ് തിരുവനന്തപുരം മെട്രോ റെയിലിന് സർക്കാർ മുൻകൈ എടുക്കുന്നത്. മെട്രോ പദ്ധതി രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
42 കിലോമീറ്റർ നീളം വരുന്ന പാതയും അതിൽ നിന്നായി 37 സ്റ്റേഷനുകളും തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയിൽ ഉൾപ്പെടുന്നു. കൊച്ചി മെട്രോ റെയിലിനാണ് ഈ പദ്ധതിയുടെയും ചുമതല. അന്തിമ അലൈൻമെന്റ് റിപ്പോർട്ട് കെഎംആർഎൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
ആദ്യ ഘട്ടം ടെക്‌നോപാർക്ക് മുതൽ പുത്തരിക്കണ്ടം മൈതാനം വരെയാണ്. ടെക്‌നോപാർക്കിൽ നിന്ന് ആരംഭിച്ച് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്, ഉള്ളൂർ, മെഡിക്കൽ കോളജ്, മുറിഞ്ഞപാലം, പട്ടം, പിഎംജി ജംഗ്ഷൻ, നിയമസഭയ്ക്കു മുന്നിലൂടെ പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ – തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ – പുത്തരിക്കണ്ടം മൈതാനം എന്നതാണ് കെഎംആർഎൽ നിർദേശിച്ച റൂട്ട്.