News4media TOP NEWS
അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മൊഴി കൊടുത്തെന്നോ? ഞങ്ങളോ? മൂന്നുപേർക്ക് അങ്ങനൊരു മൊഴിയെപറ്റി ഓർമ പോലുമില്ല; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 26 എഫ്ഐആറുകൾ

മൊഴി കൊടുത്തെന്നോ? ഞങ്ങളോ? മൂന്നുപേർക്ക് അങ്ങനൊരു മൊഴിയെപറ്റി ഓർമ പോലുമില്ല; ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 26 എഫ്ഐആറുകൾ
November 7, 2024

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം 26 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോക്ടർ എ കെ ജയശങ്കരൻ നമ്പ്യാരും സി എസ് സുധയും അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയതായും സർക്കാർ വ്യക്തമാക്കി. കേസിൽ അഭിഭാഷക മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

രജിസ്റ്റർ ചെയ്ത കേസുകളിൽ 18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതർ സമയം തേടിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. അഞ്ച് അതിജീവിതർ നടപടികളുമായി മുന്നോട്ട് പോകാൻ വിസമ്മതിച്ചിട്ടുണ്ട്.എന്നാൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മറ്റ് മൂന്നുപേർ തങ്ങൾ അങ്ങനെയൊരു മൊഴി ഹേമ കമ്മിറ്റിക്ക് നൽകിയതായി ഓർക്കുന്നില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചുവെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞു.

മൂന്ന് കേസുകളിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മൊഴി തങ്ങളുടേതല്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നും അതിജീവിതർ എന്ന് കരുതിയവർ അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തിൽ യഥാർത്ഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും അന്വേഷണം പുരോഗമിക്കട്ടെയെന്നും കോടതി വ്യക്തമാക്കിയത്. കേസിന്റെ കാര്യത്തിൽ സർക്കാർ നന്നായി സഹകരിക്കുന്നുണ്ടെന്നും കോടതി അറിയിച്ചു.

സർക്കാർ രൂപീകരിക്കുന്ന പുതിയ സിനിമാ നയത്തിന് ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് കൂടിയുള്ളത് നല്ലതായിരിക്കുമെന്ന് കോടതി പറഞ്ഞു. സിനിമാ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.

കൾച്ചറൽ അക്കാദമി ഫോർ പീസ് എന്ന സന്നദ്ധ സംഘടനയും ഇതുസംബന്ധിച്ചു കരട് തയാറാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കി. കേസ് വീണ്ടും 21ന് പരിഗണിക്കും.

Related Articles
News4media
  • Kerala
  • News
  • Top News

അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും

News4media
  • Kerala
  • News
  • Top News

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ

News4media
  • Kerala
  • Top News

ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News
  • Top News

ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

News4media
  • Kerala
  • Top News

കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് ! പിന്തുടർന്ന് പിടി...

News4media
  • Kerala
  • News
  • Top News

കുമളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

News4media
  • Automobile
  • Editors Choice

‘ഇനി എല്ലാം ഡിജിറ്റൽ മതി’; അസൽപകർപ്പിന്റെ ആവശ്യമില്ല, വാഹനപരിശോധന സമയത്ത് പുതിയ ഉത്തരവിറ...

News4media
  • Editors Choice
  • International
  • Top News

ട്രംപിന്റെ രണ്ടാംവരവിൽ ഒന്നാകുമോ ഇറാനും അമേരിക്കയും….?

News4media
  • Editors Choice
  • International
  • News
  • Top News

സൈനിക ബജറ്റ് ഉയർത്തണമെന്ന് ആവശ്യപ്പെട്ട് യു.കെ. മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ്; നാറ്റോയുടെ ചെലവുകൾ ട്രം...

News4media
  • Kerala
  • News
  • Top News

‘പ്രശസ്തി നേടാൻ വേണ്ടി സമർപ്പിച്ച ഹർജി’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം വേണമെ...

News4media
  • Editors Choice
  • Kerala
  • News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വരുമോ? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

News4media
  • Kerala
  • News
  • Top News

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ട്, ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]