ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്പ് ടൈപാൻ വിഭാഗത്തിലുള്ള ഇൻലാൻഡ് ടൈപാനാണ്.ഒറ്റക്കൊത്തിൽ ടൈപാൻ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാൻ കഴിയും. എന്നാൽ, ഇവിടെ സംഭവിച്ചത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 400 ആളുകളെ കൊല്ലാനുള്ള വിഷം പുറത്തുവിട്ട് ഒരു പാമ്പ്. (The snake released a record amount of venom)
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ കാണപ്പെടുന്ന കോസ്റ്റൽ ടൈപാൻ എന്ന പാമ്പാണ് താരം. സാധാരണ ഗതിയിൽ കോസ്റ്റൽ ടൈപാൻ പാമ്പുകൾ പുറത്തുവിടുന്ന വിഷത്തിന്റെ അളവിന്റെ 3 മടങ്ങാണ് ഈ പാമ്പ് പുറത്തുവിട്ടത്. അടുത്തിടെ വിഷമെടുപ്പിൽ ഇത് 5.2 ഗ്രാം വിഷമാണ് പുറപ്പെടുവിച്ചത്. അപൂര്വമായിട്ടാണ് ഇത് സംഭവിക്കുന്നത്.
കോസ്റ്റൽ ടൈപാനുകൾ മനുഷ്യരെ ആക്രമിക്കുന്നതിനു വലിയ മടികാട്ടാറില്ല. ഇവയുടെ കടിയേൽക്കുന്നവരിൽ 80 ശതമാനം പേരും മുൻപ് മരിച്ചിരുന്നു. ഇന്ന് ഇതിന്റെ വിഷത്തെ പ്രതിരോധിക്കുന്ന മറുമരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്.