ജ്യൂസിൽ മൂത്രം കലർത്തി ഉപഭോക്താക്കൾക്ക് നൽകിയെന്ന പരാതിയിൽ കച്ചവടക്കാരനെയും സഹായിയെയും അറസ്റ്റു ചെയ്തു. യുപി ഗാസിയാബാദിലെ ഖുഷി ജ്യൂസ് കോർണർ ഉടമ ആമിർ ഖാനും ജീവനക്കാരായ 15 വയസുള്ള ആണ്‍കുട്ടിയുമാണ് പിടിയിലായത്.The shopkeeper and his assistant were arrested on the complaint of mixing urine in the juice and giving it to the customers
മനുഷ്യമൂത്രം കലർത്തി ഫ്രൂട്ട് ജ്യൂസ് നൽകുന്നുവെന്ന പരാതി വ്യാപകമായി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
കടയുടമ ജ്യൂസിൽ മഞ്ഞ കലർന്ന ദ്രാവകം കലർത്തുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഉടൻ തന്നെ വൻ ജനക്കൂട്ടം തടിച്ചുകൂടി കടയുടമയെ മർദ്ദിക്കാൻ തുടങ്ങി. പോലിസെത്തി കടയിൽ നടത്തിയ പരിശോധനയിൽ മൂത്രം നിറച്ച പ്ലാസ്റ്റിക് ബോട്ടില്‍ കണ്ടെടുത്തു.
ഏകദേശം ഒരു ലിറ്റർ മൂത്രമാണ് കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അമീർ നൽകുന്ന വിശദീകരണം തൃപ്തികരമല്ല. പ്രതിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു.
കണ്ടെടുത്ത പ്ലാസ്റ്റിക് ബോട്ടില്‍ രാസപരിശോധനക്ക് അയച്ചു. പരിശോധനാഫലം വന്നതിന് ശേഷം കൂടുതല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.