ബെംഗളൂരുവിൽ ഇസ്രയേൽ വിനോദ സഞ്ചാരിയും ഹോംസ്‌റ്റേ ഉടമസ്ഥയും കൂട്ട ബലാത്സംഗത്തിന് ഇരയായി. വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. കൊപ്പലിൽ തുംഗഭദ്രാ നദിക്കരയിൽവെച്ച് അക്രമത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായെന്ന പരാതിയുമായി ഇസ്രായേലിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി ഉൾപ്പെടെയുള്ള രണ്ടു സ്ത്രീകളാണ് രംഗത്തെത്തിയത്.
കർണാടകയിലെ അനേഗുണ്ടിയിൽ നിന്നുള്ളയാളാണ് പരാതിക്കാരിയായ രണ്ടാമത്തെ സ്ത്രീ. വ്യാഴാഴ്ച രാത്രി ഒരു കൂട്ടം ഇന്ത്യൻ വിനോദസഞ്ചാരികളാണ് അക്രമം നടത്തിയതെന്നും പരാതിയിൽ പറഞ്ഞു.
അമേരിക്കക്കാരനായ ഒരാൾ ഉൾപ്പെടെ യാത്രക്കാരിൽ മൂന്ന് പേരെ കനാലിൽ തള്ളിയിടുകയും ചെയ്തതായി ഇവർ നൽകിയ പറഞ്ഞു. അമേരിക്കയിൽ നിന്നുള്ള ഡാനിയേൽ, മഹാരാഷ്ട്രയിൽ നിന്നുള്ള പങ്കജ്, ഒഡീഷയിൽ നിന്നുള്ള ബിബാഷ് എന്നിവരെയാണ് അക്രമികൾ കനാലിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയത്. അതിന് ശേഷമാണ് സ്ത്രീകളെ ലക്ഷ്യം വച്ച് ഇവർ നീങ്ങിയത്. കൊപ്പലിലെ ബാങ്കുകൾക്ക് സമീപം വെച്ച് അക്രമികൾ തങ്ങളെ മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് ഇവർ പറഞ്ഞത്.
സഞ്ചാരികളുടെ ബൈക്കിൽ നിന്നും പെട്രോൾ തരാമോ എന്ന് ചോദിച്ചുകൊണ്ടാണ് പ്രതികൾ ആദ്യം ഇവരുടെ എത്തിയത്. പിന്നീട് യാത്രക്കാരിൽ നിന്ന് 100 രൂപ ആവശ്യപ്പെട്ടു. എന്നാൽ ഇത് നിരസിച്ചപ്പോൾ അവർ അവരെ ആക്രമിക്കുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം അവർ മോട്ടോർ സൈക്കിളിൽ രക്ഷപ്പെടുകയും ചെയ്തതായി പരാതിക്കാരൻ പറയുന്നു. സ്ത്രീകളെ പിന്നീട് ഗംഗാവതി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, അവിടെ അവർ ചികിത്സയിലാണ്.
യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തു. കൂട്ടബലാത്സംഗം, പിടിച്ചുപറി, കവർച്ച, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ ഒന്നിലധികം വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കൊപ്പൽ പോലീസ് സൂപ്രണ്ട് റാം എൽ അരസിദ്ദി സ്ഥിരീകരിച്ചു. പ്രതിയെ കണ്ടെത്താൻ ഞങ്ങൾ ആറ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ പരാതിയെ തുടർന്ന് ഉടനടി നടപടി സ്വീകരിച്ചു, അന്വേഷണം ഊർജിതമായി പുരോഗമിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.