ഇടുക്കി വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റിൽ ലയത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരു വയസുകാരിക്ക് പരിക്കേറ്റു. മഞ്ജുമല ലോവർ ഡിവിഷനിൽ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരായ ഡേവിഡിൻ്റെയും വിനീതയുടെയും മകൾ ദർശിനിക്കാണ് പരിക്കേറ്റത്. The roof of the estate complex collapsed in Idukki; Toddler injury
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സഹോദരനുമായി കളിച്ചുകൊണ്ടിരുന്ന സമയത്ത് ലയത്തിന്റെ മേൽക്കൂര തകർന്ന് ഓടും മറ്റു വസ്തുക്കളും കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു.
ബോധരഹിതയായ കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.