അമേരിക്കയിലെ ഫ്ലോറിഡയിലെ കോപ് കനാവറലിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.The rocket journey to bring back Sunita Williams has begun
നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ചും വിൽമോറിനെയും തിരികെയെത്തിക്കാനായാണ് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചത്.
ക്രൂഡ് മിഷനായി ഉപയോഗിക്കുന്ന പുതിയ ലോഞ്ച് പാഡ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം സ്പേസ് എക്സ് നടത്തുന്നത്.
നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവുമാണ് റോക്കറ്റിലുണ്ടായിരുന്നത്.
വിക്ഷേപണം വിജയകരമായതിന് പിന്നാലെ നാസ മേധാവി ബിൽ നെൽസൺ അഭിനന്ദനം അറിയിച്ചു. നക്ഷത്രങ്ങളിൽ വരെ പര്യവേക്ഷണത്തിന്റെയും പര്യവേക്ഷണത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഫെബ്രുവരിയിലാകും ബഹിരാകാശ നിലയത്തിൽ നിന്ന് പേടകം യാത്ര തിരിക്കുക. ഈ മടക്കയാത്രയിലാകും സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിക്കുക.
ജൂണിലാണ് ഇരുവരും സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എന്നാൽ സാങ്കേതിക തകരാർ എട്ട് ദിവസ കാലാവധി പറഞ്ഞിരുന്ന ദൗത്യം മാസങ്ങളോളം നീളാൻ കാരണമായി. തുടർന്നാണ് സ്പേസ് എക്സിന്റെ റോക്കറ്റിൽ ഇരുവരെയും തിരികെയെത്തിക്കാൻ നാസ തീരുമാനിച്ചത്.