web analytics

സ്ഥാനാർത്ഥിയുടെ 525 കോടി രൂപയുടെ തട്ടിപ്പ്; റോഡ് ഷോ റദ്ദാക്കി

തെരഞ്ഞെടുപ്പ് കാലമാണ്. ആരോപണങ്ങൾക്കും പ്രത്യ ആരോപണങ്ങൾക്കും ഒരു പഞ്ഞവുമില്ല. ഇതിനിടെയാണ് എൻഡിഎ സ്ഥാനാർത്ഥിയെ കുറിച്ച് പുതിയ പരാതി.എൻഡിഎ സ്ഥാനാർഥി ദേവനാഥന്റെ മൈലാപ്പൂർ ഹിന്ദു പെർമനന്റ് ഫണ്ട് എന്ന സ്ഥാപനം വഴി 525 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി. കോൺഗ്രസ് ആണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. ശിവഗംഗയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ദേവനാഥൻ യാദവ്. 300 കോടി രൂപയോളം ആസ്തിയുള്ള ദേവനാഥന്റെ സ്ഥാപനത്തിൽ നിന്നും നൽകിയ ചെക്കുകൾ പലതും മടങ്ങിയെന്നും പലിശ ലഭിക്കാൻ ആയത് ചോദ്യംചെയ്ത് നിക്ഷേപകരെ സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തി എന്നും കോൺഗ്രസ് ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കണം എന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ആരോപണങ്ങൾ സ്ഥാനാർത്ഥി നിഷേധിച്ചു.

ഇതിനിടെ ദേവനാഥൻ യാദവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥിക്ക് വേണ്ടി കാരക്കുടിയിൽ നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. 525 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കോൺഗ്രസ് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് റോഡ് ഷോ റദ്ദാക്കിയത്. ഇതുകൂടാതെ 1500 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തിന്റെ വിവരങ്ങൾ കാണിക്കാതെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം സമർപ്പിച്ചു എന്നാരോപിച്ച് തിരുനെൽവേലി ബിജെപി സ്ഥാനാർഥി നയനാർ നഗേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ മറ്റൊരു ഹർജി വന്നിട്ടുണ്ട്.

Read also; ഒടുവിൽ തർക്കം, കോടതി; ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് എറണാകുളം സബ് കോടതി

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

കെട്ടിടം പണിത ശേഷം ‘കോണി’ മറന്നോ? തൃശൂരിലെ ഓഫിസ് കെട്ടിടത്തിൽ വിചിത്ര പിഴവ്

കെട്ടിടം പണിത ശേഷം ‘കോണി’ മറന്നോ? തൃശൂരിലെ ഓഫിസ് കെട്ടിടത്തിൽ വിചിത്ര...

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട്

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട് കുംഭമേളയിലെ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

“പാർലമെന്റിൽ പോകുന്നില്ലേ?” പ്രധാനമന്ത്രിയുടെ ചോദ്യത്തിന് വേദിയിൽ തന്നെ ഹൈബിയുടെ ‘സസ്‌പെൻഷൻ’ മറുപടി!

“പാർലമെന്റിൽ പോകുന്നില്ലേ?” പ്രധാനമന്ത്രിയുടെ ചോദ്യത്തിന് വേദിയിൽ തന്നെ ഹൈബിയുടെ ‘സസ്‌പെൻഷൻ’ മറുപടി! കൊച്ചി:...

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജി സുധാകരൻ; ‘പാർട്ടി സ്ഥാനാർഥിക്കെതിരെ അല്ല, അഴിമതിക്കെതിരെയാണ് പോരാട്ടം’

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ജി സുധാകരൻ; ‘പാർട്ടി സ്ഥാനാർഥിക്കെതിരെ അല്ല, അഴിമതിക്കെതിരെയാണ്...

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ കൊച്ചി: എൽപിജി സിലിണ്ടറുകളുടെ...

Related Articles

Popular Categories

spot_imgspot_img