News4media TOP NEWS
സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

പെരുമ്പാവൂർ പുഷ്പ ജംക്‌ഷനിലെ റോഡിൽ നിറയെ മഞ്ഞച്ചതുരങ്ങൾ; നേരത്തെ വെള്ളയായിരുന്നല്ലോ? എന്തിനാണ് കളർ മാറ്റിയതെന്ന് അറിയാമോ?

പെരുമ്പാവൂർ പുഷ്പ ജംക്‌ഷനിലെ റോഡിൽ നിറയെ മഞ്ഞച്ചതുരങ്ങൾ; നേരത്തെ വെള്ളയായിരുന്നല്ലോ? എന്തിനാണ് കളർ മാറ്റിയതെന്ന് അറിയാമോ?
September 29, 2024

പെരുമ്പാവൂർ: പുതിയതായി ഒരു പരിഷ്‌കാരം കൊണ്ട് വരുമ്പോൾ അത് എന്തിനാണെന്നുള്ള ബോധം ആളുകളിൽ ഉണ്ടാക്കണം. അല്ലാത്ത പക്ഷം അത് വലിയ അപകടങ്ങളിലേക്ക് വഴിമാറും. The road at Perumbavoor Pushpa Junction is full of yellow squares

അങ്ങനെ ഒരു അവസ്ഥയിലാണ് ഇപ്പോൾ പെരുമ്പാവൂർ നഗരത്തിലെ ഡ്രൈവറന്മാർ. നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി പുഷ്പ ജംക്‌ഷനിൽ വരച്ച മഞ്ഞച്ചതുരം എന്തിനാണെന്ന് ഇനിയും അവർക്ക് മനസിലായിട്ടില്ല. 

അതിന്റെ ഫലമായി ഇന്നലെ മഞ്ഞച്ചതുരത്തിനു മുൻപ് നിർത്താതെ പാഞ്ഞ ടിപ്പർ ലോറി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു. ചതുരങ്ങൾക്കു മുകളിൽ വാഹനം നിർത്താൻ പാടില്ലെന്ന പ്രാഥമിക അറിവ് പല ഡ്രൈവർമാർക്കും ഇല്ല. മഞ്ഞച്ചതുരങ്ങൾ എന്തിനെന്നതിനെ കുറിച്ചു ബോധവൽക്കരണം അത്യാവശ്യമാണ്.

ചതുരങ്ങൾക്കു മുകളിൽ വാഹനം നിർത്തുന്നതിനാൽ സിഗ്നൽ കഴിഞ്ഞു വരുന്ന വാഹനങ്ങൾക്ക് കെഎസ്ആർടിസി റോഡിലേക്കും തിരിച്ചും പ്രവേശിക്കാൻ കഴിയില്ല. ഇത് വാഹനക്കുരുക്കിനു കാരണമാകുന്നു. കഴിഞ്ഞ മാർച്ചിലാണ് ചതുരങ്ങൾ വരച്ചത്. 

ഇതു സംബന്ധിച്ചു കാര്യമായ ബോധവൽക്കരണം നടന്നിട്ടില്ല. ട്രാഫിക് വാർഡൻമാരെയോ ട്രാഫിക് പൊലീസിനെയോ പുഷ്പ ജംക്‌ഷനിൽ നിയോഗിച്ചു ബോധവൽക്കരണം നടത്തണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ തുടർദിവസങ്ങളിൽ നിയമലംഘനം തുടരും.

സിഗ്നലുകൾ ഇല്ലാത്ത തിരക്കുള്ള കവലകളിലാണ് ഇത്തരം ചതുരങ്ങൾ വരയ്ക്കുന്നത്.മഞ്ഞച്ചതുരത്തിൽ വാഹനം നിർത്തരുതെന്നാണു നിയമം. 

തിരക്കുള്ള കവലയായതിനാൽ 4 വശത്തേക്കും വാഹനങ്ങൾ കടന്നു പോകുന്നതിനാണ് ഇത്.

കോതമംഗലം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സിഗ്നലിലേക്ക് എത്താൻ നിര തെറ്റിച്ച് ഓടുന്നതും പതിവാണ്. സ്വകാര്യ ബസുകളാണ് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നത്. ഇക്കാര്യത്തിലും പൊലീസ് ഇടപെടണമെന്നാണ് ആവശ്യം.”

Related Articles
News4media
  • Kerala
  • Top News

സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുത...

News4media
  • Kerala
  • News

സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ ...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • Kerala
  • News

നട്ടുച്ചയ്ക്ക് വടിവാളുമായി എത്തി സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു; രണ്ടു പ്രതികൾ പിടിയിൽ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]