ഫ്രാൻസിൽ തീവ്ര വലതുപക്ഷത്തിന് തിരിച്ചടി; ഇടത് സഖ്യം ഒന്നാമത്; തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

പാരീസ്: ഫ്രാന്‍സ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത തെളിയുന്നത്.The result indicates that the left alliance is the first in the French parliamentary elections

അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ പാടേ തള്ളി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി മൂന്നാമത് ആണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുടെ മധ്യപക്ഷ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതാണ് ഇടത് സഖ്യത്തിന് ഗുണമായത്. ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ലാത്തത് ഫ്രാന്‍സിനെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷം പാര്‍ലമെന്റില്‍ കൈവശമുള്ള സീറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചതിലും വളരെ കുറവായിരുന്നു.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇടത് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ ഭൂരിപക്ഷം ആളുകള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഫലസൂചനകള്‍ എന്ന് ഫ്രഞ്ച് ഇടതുപക്ഷ നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണ്‍ പറഞ്ഞു.

ഫലസൂചനകളുടെ പശ്ചാത്തലത്തില്‍ മെലെന്‍ചോണ്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ്

ഫിറോസിനെതിരെ രേണുവി​ന്റെ പിതാവ് കോട്ടയം: കൊല്ലം സുധിയുടെ അകാലവിയോ​ഗത്തെ തുടർന്ന് സന്നദ്ധസംഘടന നിർമ്മിച്ചു...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img