കിഡ്നി മുതൽ കരൾ വരെ അടിച്ചു പോകും… ഇത്തരം ശർക്കര ഉപയോഗിച്ചാൽ…

പഞ്ചസാരയ്‌ക്ക് പകരക്കാരൻ പായസത്തിൽ മുമ്പിൽ, ശർക്കര മലയാളിയുടെ അടുക്കളയിൽ  ഒഴിച്ചുകൂടനാവാത്ത മധുര സ്രോതസാണ്. 

എന്നാൽ ഇനി പ്രകൃതിദത്തമായി നിർമ്മിക്കുന്ന ശർക്കരയെയും കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

വിപണികളിൽ ലഭ്യമാകുന്ന ശർക്കരയിൽ വൃക്കകളെ തകരാറിലാക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയിരിക്കുന്നു എന്നാണ് ഞെട്ടിക്കുന്ന വിവരം. 

ബെംഗളൂരുവിലെ കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മായം കലർന്ന ശർക്കരയുടെ സാമ്പിളുകൾ കണ്ടെത്തിയത്.

തൂക്കവും അളവും വർദ്ധിപ്പിക്കുന്നതിനായി വാഷിങ് സോഡയും ചോക്കുപൊടിയും കലർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ശർക്കരയ്‌ക്ക് മഞ്ഞകലർന്ന സ്വർണ നിറം നൽകാൻ മെറ്റാനിൽ യെല്ലോ പോലുള്ള അഡിറ്റീവുകളും ചേർത്തിട്ടുണ്ട്. 

ഉത്സവ സീസണുകളിൽ ശർക്കരയുടെ ആവശ്യകത കൂടുന്നത് മുന്നിൽക്കണ്ടാണ് ഈ മായം ചേർക്കലെന്നാണ് റിപ്പോർട്ട്.

വൃത്തിയാക്കുന്നതിനും വ്യാവസായിക ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കുന്ന ഉയർന്ന ക്ഷാര സ്വഭാവമുള്ള രാസവസ്തുവാണ് വാഷിങ് സോഡ. 

ഇത് മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമല്ല. ഭക്ഷണത്തിലെ വാഷിങ് സോഡയുടെ സാന്നിധ്യം വായ, തൊണ്ട, ആമാശയം എന്നിവിടങ്ങളിൽ പൊള്ളലിനും അന്നനാളത്തിലെ അൾസർ, ഛർദ്ദി, വയറിളക്കം എന്നീ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ദർ പറയുന്നു. 

മധുരപലഹാരങ്ങൾ, മഞ്ഞൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും നിയമവിരുദ്ധമായി ഉപയോഗിക്കപ്പെടുന്ന സിന്തറ്റിക് ഫുഡ് ഡൈയാണ് മെറ്റാനിൽ യെല്ലോ. ഇത് ഓക്കാനം, ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. 

മെറ്റാനിൽ യെല്ലോ അമിത അളവിൽ ശരീരത്തിലെത്തുന്നത് കരൾ, ഹൃദയം, വൃക്ക, കുടൽ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

Related Articles

Popular Categories

spot_imgspot_img