അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി യുവതി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് അതുല്യയുടെ കുടുംബം അറിയിച്ചു.

ഷാർജയിലെ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകാൻ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള വ്യക്തമാക്കി.

ഈ മാസം 19 നാണ് അതുല്യയെ ഷാർജയിലെ ഫ്‌ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ആത്മഹത്യ അല്ല കൊലപാതകം ആണെന്ന് കാണിച്ച് കുടുംബം ഷാർജയിലും, നാട്ടിലും നിയമനടപടി സ്വീകരിച്ചിരുന്നു.

എന്നാൽ മരണകാരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. കൂടാതെ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിക്കണം.

അതുല്യയുടെ ശരീരത്തിൽ കണ്ട പാടുകൾ സംബന്ധിച്ചും വിശദ പരിശോധന നടത്തും. ഇതൊക്കെ പൂർത്തിയാക്കിയ ശേഷം ആകും മൃതദേഹം നാട്ടിൽ എത്തിക്കുക.

ഭർത്താവ് സതീഷിന്റെ ഉപദ്രവമാണ് മരണ കാരണമെന്ന് തലയുടെ കുടുംബം പരാതി നൽകിയിരുന്നു. മകൾക്ക് നീതി ലഭിക്കണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം.

അമ്മയുടെ പരാതിയിൽ സതീഷിന് എതിരെ കൊലപാതകം, ഗാർഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ചു ആവശ്യമെങ്കിൽ റീ പോസ്റ്റ്‌മോർട്ടം നടത്താനും ആലോചനയുണ്ട്.

അതേസമയം അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ വെളിപ്പെടുത്തലുകൾ ആണ്. ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ ശേഖറിന്റെ മരണത്തിൽ ദുരൂഹതയും ക്രൂരതയും നിറഞ്ഞ വിവരങ്ങളാണ് പുറത്തുവരുന്നത്.

മരണത്തിന് മുൻപായി അതുല്യ തന്റെ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്തായി. ”അവൻ എന്നെ കാൽകൊണ്ടു ചവിട്ടി. ജീവിക്കാൻ കഴിയുന്നില്ല. ഇത്രയും സഹിച്ചിട്ടും അവന്റെ കൂടെയിരിക്കേണ്ട അവസ്ഥയാണ്. ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ജീവിക്കുന്നത്.” എന്നാണു സന്ദേശത്തിൽ പറയുന്നത്.

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

വിവാഹത്തിന് ശേഷം തന്നെ ഭർത്താവ് സതീഷിൽ നിന്നുള്ള പീഡനമാണ് അതുല്യയെ തളർത്തിയതെന്ന് സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കുന്നു. 17-ആം വയസിൽ വിവാഹ നിശ്ചയം കഴിഞ്ഞ അതുല്യയുടെ വിവാഹം 18-ാം വയസിലായിരുന്നു.

കല്യാണം കഴിഞ്ഞ നാളുകളിൽ മുതൽ തന്നെ അകൽച്ചകളും പീഡനവും ഉണ്ടായിരുന്നു. ബന്ധം വേർപെടുത്താനും വീട്ടിലേക്ക് വരാനും അതുല്യയെ പ്രേരിപ്പിച്ചിരുന്നുവെങ്കിലും, സതീഷിന്റെ കള്ളവാചകങ്ങൾക്കും മാപ്പു പറയലുകൾക്കും പിന്നാലെ, അവൾ വീണ്ടും അവന്റെ കൂടെ തുടരുകയായിരുന്നു.

അയൽവാസിയായ ബേബി പറഞ്ഞത് അനുസരിച്ച്, അതുല്യ അനുഭവിച്ച പീഡനങ്ങൾ അവരോട് തുറന്ന് പറഞ്ഞിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പോടെയാണ് അവളുടെ അച്ഛൻ രാജശേഖരൻ പിള്ള പറയുന്നത്.

സ്ത്രീധന ആവശ്യത്തിനായി സതീഷിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായ ഉപദ്രവം ഉണ്ടായിരുന്നുവെന്നും, ഇതു കാരണം തന്നെ മകളെ നാട്ടിലേക്ക് കൊണ്ടുവന്നതായും അദ്ദേഹം പറയുന്നു.

എന്നാൽ വീണ്ടും കുടുംബ ജീവിതം നന്നാവുമെന്ന് പ്രതീക്ഷിച്ചായിരുന്നു അതുല്യ വീണ്ടും ഷാർജയിലേക്ക് മടങ്ങിയത്.

അവളുടെ മരണത്തിൽ ഭർത്താവിന്റെ പങ്ക് ഉണ്ടെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൂടുതൽ അന്വേഷണങ്ങളും പൊലീസിന്റെ ഇടപെടലും തുടരുന്നത്.

Summary: The repatriation of the body of Atulya, a Malayali woman who died under mysterious circumstances in Sharjah, is expected to be delayed. Her family stated that the body may arrive in Kerala by Wednesday or Thursday after completing the formalities.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

Related Articles

Popular Categories

spot_imgspot_img