ഹോങ്കോങ്: ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ജനവാസമേഖലയിൽ തകർന്ന് വീണു. റോക്കറ്റ് വിക്ഷേപണം കഴിഞ്ഞ് മിനിറ്റുകൾക്കകമായിരുന്നു സംഭവം. റോക്കറ്റ് തകർന്നുവീഴുന്നത് കണ്ടു പരിഭ്രാന്തരായി കുട്ടികളടക്കം ഓടി രക്ഷപ്പെടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.The remains of the rocket launched by China crashed in a residential area
റോക്കറ്റിന്റെ ഭാഗം തകർന്ന് വീണതിന് പിന്നാലെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതായും പിന്നീട് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായുമാണ് റിപ്പോർട്ടുകൾ പറയുന്നത്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള ദൗത്യത്തിന് മുന്നോടിയായി ജനങ്ങൾ വീടുകൾ ഒഴിയണമെന്നും നിർദേശമുണ്ട്.
വിഷവാതകങ്ങൾ പുറത്തുവരാനും പൊട്ടിത്തെറിയുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. അവശിഷ്ടങ്ങളുടെ ഫോട്ടോ എടുക്കുന്നതിൽ നിന്നും ബന്ധപ്പെട്ട വിഡിയോകൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നതിൽ നിന്നും താമസക്കാരെ കർശനമായി നിരോധിച്ചിട്ടുണ്ട്.