കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി

കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടി

കോട്ടയം മറിയപ്പള്ളിയിൽ ഒാടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ശബരി ബസിന്റെ പുറകിലുള്ള ടയർ പൊട്ടി. മറ്റൊരു ടയറിൽ നിന്നും പുകയുയർന്നു. ബുധനാഴ്ച രാത്രി 11.45-ന് മറിയപ്പള്ളി ജങ്ഷന് സമീപമായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്നും സുൽത്താൻബത്തേരിയ്ക്ക് പോകുന്ന ബസായിരുന്നു. 40 യാത്രക്കാരുണ്ടായിരുന്നു. ടയർ പൊട്ടിയയുടൻ ബസിനകം മുഴുവൻ കരിഞ്ഞ മണം പരന്നു.

ദേശീയ ദുരന്ത നിവാരണ സേനാംഗമായ യാത്രക്കാരിലൊരാൾ ഉടൻ തന്നെ ബസിനകത്തെ ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ച് അപകടതീവ്രത കുറച്ചു. ബസിലുണ്ടായിരുന്നവർ ഉടൻതന്നെ കോട്ടയം അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫീസര് പ്രവീൺ രാജന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ ബസിന്റെ ടയറും ഡ്രമ്മും അരമണിക്കൂറിലധികം നേരമെടുത്ത് വെള്ളവും ഫോമും ഉപയോഗിച്ച് തണുപ്പിച്ചു.

മറ്റ് അപകടസാധ്യതയുണ്ടോയെന്നറിയാൻ വാഹനത്തിനകം മുഴുവൻ പരിശോധിച്ച േശഷമാണ് സേനാംഗങ്ങൾ മടങ്ങിയത്.

ചിങ്ങവനം പോലീസ് സ്റ്റേഷനിലെ എസ്െഎ സി.കെ. ഷാജിമോന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ഇവർ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് വരുത്തി യാത്രക്കാരെയെല്ലാം അതിൽ കയറ്റിവിട്ടു.

Summary:
At Maryappally in Kottayam, a KSRTC Sabarimala bus experienced a rear tire burst while in motion. Smoke was also seen rising from another tire. The incident occurred near Maryappally Junction on Wednesday night at around 11:45 PM.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം

അടിയന്തിരമായി ലാൻഡ് ചെയ്ത് വിമാനം വാഷിങ്ടണിൽ നിന്നും പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിന്...

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

Related Articles

Popular Categories

spot_imgspot_img