നാല് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്. തെക്കൻ ഗസ്സയിലെ റഫയിൽ മൂന്നുനില കെട്ടിടത്തിൽ കയറിയ കമ്പനി കമാൻഡർ അടക്കമുള്ള സൈനികരെയാണ് കെട്ടിടം തകർത്ത് ഹമാസ് കൂട്ടത്തോടെ കൊലപ്പെടുത്തിയത്. (The Qassam Brigades, an armed wing of Hamas, killed four Israeli soldiers)
മേജർ താൽ ഷെബിൽസ്കി ഷൗലോവ് ഗെദേര(24), സ്റ്റാഫ് സർജൻറ് ഈറ്റൻ കാൾസ്ബ്രൺ (20), സർജൻറ് അൽമോഗ് ഷാലോം (19), സർജൻറ് യെയർ ലെവിൻ (19) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഏഴുസൈനികർക്ക് പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ഐ.ഡി.എഫ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഗിവാതി ബ്രിഗേഡ് രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണ്. ഇതോടെ ഹമാസ് കൊലപ്പെടുത്തിയ ഇസ്രായേൽ സൈനികരുടെ എണ്ണം 299 ആയി എന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.