web analytics

പിന്നിലൂടെയെത്തി യുവാവിനെ അപ്പാടെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്; ജീവൻ രക്ഷപെട്ടത് അവസരോചിതമായി ചെയ്ത ആ ഒരൊറ്റ പ്രവർത്തി മൂലം ! SHOCKING VIDEO

ന്യൂഡൽഹിയിൽ നിന്ന് 840 കിലോമീറ്റർ തെക്ക് മധ്യപ്രദേശിലെ ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന കല്യാൺപൂർ ഗ്രാമത്തിൽ 15 അടി നീളമുള്ള പെരുമ്പാമ്പിൻ്റെ ആക്രമണത്തിൽ നിന്ന് ഒരാൾ രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പ്രാദേശിക ഗ്രാമീണരുടെ പെട്ടെന്നുള്ള ചിന്തയും വേഗത്തിലുള്ള പ്രവർത്തനവും ആണ് യുവാവിനെ മരണത്തിൽ നിന്നും രക്ഷിച്ചത്. മനസ്സ് മരവിപ്പിക്കുന്ന ഈ സംഭവം പകർത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. (The python came from behind and tried to swallow the young man)

മലമൂത്ര വിസർജ്ജനത്തിനായി യുവാവ് കാട്ടിലേക്ക് പോയതോടെയാണ് സംഭവം ഉണ്ടായത്. ഒരു വലിയ പെരുമ്പാമ്പ് പിന്നിൽ നിന്ന് യുവാവിന്റെ അടുത്തേക്ക് വന്ന് കഴുത്തിൽ വാൽ ചുറ്റുകയായിരുന്നു. രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിൽ സഹായത്തിനായി നിലവിളിക്കുന്നതിനിടയിൽ യുവാവിന് പെരുമ്പാമ്പിൻ്റെ വായിൽ പിടിക്കാൻ കഴിഞ്ഞതാന് രക്ഷയായത്.

യുവാവിന്റെ നിലവിളി കേട്ട് അതുവഴി പോയ ഗ്രാമവാസികൾ ഓടിയെത്തി. അവർ എത്തുമ്പോഴേക്കും പെരുമ്പാമ്പ് യുവാവിനെ ചുറ്റി വരിഞ്ഞിരുന്നു. പെട്ടെന്ന് പ്രതികരിച്ച ഗ്രാമവാസികൾ ഉടൻ തന്നെ പെരുമ്പാമ്പിനെ തുരത്താൻ ശ്രമിച്ചു. സ്ഥിതിഗതികൾ മാരകമാകുമെന്ന് ഭയന്ന് ഗ്രാമവാസികൾ മഴു, കല്ലുകൾ, മറ്റ് മൂർച്ചയുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ച് പെരുമ്പാമ്പിനെ കൊല്ലുകയായിരുന്നു.

പാമ്പിനെ കൊന്നതിന് ഗ്രാമവാസികൾക്കെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മനുഷ്യൻ്റെ ജീവൻ രക്ഷിക്കാൻ മൃഗത്തെ കൊല്ലുന്നത് കുറ്റകരമല്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

പിങ്ക് സിറ്റിയിൽ ‘പിങ്ക് ആന’; വിവാദ ഫോട്ടോഷൂട്ടിൽ വനംവകുപ്പ് അന്വേഷണത്തിന്

പിങ്ക് സിറ്റിയിൽ 'പിങ്ക് ആന'; വിവാദ ഫോട്ടോഷൂട്ടിൽ വനംവകുപ്പ് അന്വേഷണത്തിന് ജയ്പൂർ: രാജസ്ഥാനിലെ...

മഞ്ജു വാര്യരുടെ പോസ്റ്റിൽ നടൻ ദിലീപിന്റെ ഫോട്ടോ; പ്രൊഫഷണലിസം ചർച്ചയാകുന്നു

മഞ്ജു വാര്യരുടെ പോസ്റ്റിൽ നടൻ ദിലീപിന്റെ ഫോട്ടോ; പ്രൊഫഷണലിസം ചർച്ചയാകുന്നു മലയാള സിനിമയിൽ ഒരുകാലത്ത്...

പാക് മണ്ണിൽ വീണ്ടും ‘ദുരൂഹ മരണം’; മസൂദ് അസറിന്റെ സഹോദരൻ കൊല്ലപ്പെട്ടതോ?

പാക് മണ്ണിൽ വീണ്ടും 'ദുരൂഹ മരണം'; മസൂദ് അസറിന്റെ സഹോദരൻ കൊല്ലപ്പെട്ടതോ? ന്യൂഡൽഹി/ഇസ്ലാമാബാദ്:...

ഭർത്താവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ആഘാതം താങ്ങാനാവാതെ കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയുടെ ആത്മഹത്യ

ഭർത്താവ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കെട്ടിടത്തിന്റെ 17-ാം നിലയിൽ നിന്ന് ചാടി...

ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; “അമേരിക്കയുമായി ചർച്ചകളില്ല”, പോരാട്ടം തുടരുന്നു!

ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; "അമേരിക്കയുമായി ചർച്ചകളില്ല", പോരാട്ടം തുടരുന്നു! ടെഹ്‌റാൻ: പശ്ചിമേഷ്യയെ...

പണത്തിനായി സ്വന്തം ഭാര്യയെ 120 പുരുഷന്മാർക്ക് വിറ്റു; സമാനതകളില്ലാത്ത ക്രൂരതയ്ക്ക് 62-കാരന് കോടതിയുടെ കനത്ത ശിക്ഷ

പണത്തിനായി സ്വന്തം ഭാര്യയെ 120 പുരുഷന്മാർക്ക് വിറ്റു; 62-കാരന് കോടതിയുടെ കനത്ത...

Related Articles

Popular Categories

spot_imgspot_img