web analytics

കൊക്കുൾപ്പടെ കറുത്ത നിറം, കറിവച്ച് കഴിച്ചാൽ രോ​ഗം ഭേ​ദമാകും; ഈ അപൂർവ ഇനം കോഴിയുടെ വില രണ്ട് ലക്ഷം രൂപ

വിലകൂടിയതും മനോഹരവും അപൂർവമായതുമായ പക്ഷികളെയും മൃഗങ്ങളെയും വളർത്തുക എന്നത് ചിലരുടെ ഹോബിയാണ്. പലപ്പോഴും സമ്പന്നരാണ് ഇത്തരം ഹോബികൾക്ക് ഉടമയാകാറുള്ളത്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള കൊട്ടാരങ്ങളിലും എസ്റ്റേറ്റുകളിലും മാളികകളിലും ഇത്തരം അലങ്കാര പക്ഷികളെയും വളർത്തു മൃഗങ്ങളെയും കാണാം.The price of this rare breed of chicken is Rs.2 lakh

ഒരു സാധാരണക്കാരനെ അപേക്ഷിച്ച് വിലകൂടിയ വളർത്തുമൃഗങ്ങളെ വാങ്ങുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും തന്നാൽ കഴിയുന്ന രീതിയിൽ അത്യാവശ്യം വിലകൂടിയ അലങ്കാര പക്ഷികളെ സാധാരണക്കാരും വാങ്ങിക്കാറുണ്ട്. പട്ടിയായാലും പൂച്ചയായാലും മറ്റേത് ജീവിയായാലും ആളുകൾക്ക് തങ്ങളുടെ വളർത്തുമൃഗങ്ങൾ പൊന്നോമനകൾ തന്നെയാണ്.

ഏറ്റവും വികൊടുത്ത് വാങ്ങിയ വളർത്തുമൃഗങ്ങൾ പരമാവധി ആയുസ്സും ജീവിത നിലവാരവും കൈവരിക്കുന്നതിന് മികച്ച പരിചരണമാണ് നൽകുക. ഒപ്പം അവർക്ക് മാത്രമായി പ്രത്യേക സ്ഥലവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ ഉടമകൾ മറക്കാറില്ല. അതിലൊരു വിട്ടുവീഴ്ച്ചയാക്കും അവർ തയ്യാറുമാകില്ല.

വിലകൂടിയ വളർത്തു പക്ഷികളും മൃഗങ്ങളും വലിയ ആഡംബര ജീവിതമാണ് നയിക്കുന്നത്. ചുറ്റിക്കറങ്ങാനും വ്യായാമം ചെയ്യാനുമായി ‌ഔട്ട്‌ഡോർ ഏവിയറി വരെ അവർക്ക് ഒരുക്കിയിട്ടുണ്ടാകും. ഇനി ലോകത്തിലെ ഏറ്റവും വിലകൂടിയ വളർത്തുപ്പക്ഷികൾ ഏതൊക്കെയെന്ന് നോക്കാം.

ഇന്തോനേഷ്യയിൽനിന്നുള്ള അപൂർവ ഇനം കോഴിയാണ് അയാം സിമാനി ചിക്കൻ. കറുത്ത നിറത്തിലുള്ള ഇവ ലോകത്തിലെ ഏറ്റവും വിലകൂടിയ കോഴി ഇനത്തിൽപ്പെട്ടവയാണ്. ഇവയുടെ തൂവലും തൊലിയും ആന്തരികാവയവങ്ങൾക്ക് ഉൾപ്പടെ കറുത്തനിറമാണ്. വളർത്തു കോഴികളായ ഇവ നല്ലൊരു വരുമാന മാർഗം കൂടിയാണ്. സിമാനി ചിക്കന്റെ മുട്ടയും മാസവും വിൽക്കുന്നതിലൂടെ പണം സമ്പാദിക്കാനാകും.

സിമാനി കോഴികളുടെ വലുപ്പം അനുസരിച്ചാണ് വില ഈടാക്കുക. ഒരു കോഴിക്ക് 2500 ഡോളർ വരെ ലഭിക്കും. അതായത് 1,82,358 ലക്ഷം രൂപവരെ. ഇതുകൂടാതെ ലോകത്തിലെ ഏറ്റവും വിലകൂടിയ വിഭവങ്ങളുടെ പട്ടികയിൽ സിമാനി ചിക്കൻ വിഭവങ്ങളും ഉൾപ്പെടുന്നു. ലക്ഷങ്ങൾ ആണ് ഇവ കൊണ്ടുണ്ടാക്കിയ വിഭവങ്ങളുടെ വില. സിമാനി കോഴികൾക്ക് മാന്ത്രിക കഴിവുകൾ ഉണ്ടെന്നാണ് ഇന്തോനേഷ്യക്കാരുടെ വിശ്വാസം. ഇവയുടെ മാംസത്തിന് എല്ലാത്തരം രോഗങ്ങളും ഭേദമാക്കാനും നല്ല ഭാഗ്യം കൈവരിക്കാനും ശക്തിയുണ്ടെന്നും ഇവിടുത്തുക്കാർ വിശ്വസിക്കുന്നു.

ഇത് ശരിയാണോ എന്നത് സംബന്ധിച്ച് ഇന്നും ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം പടിഞ്ഞാറൻ രാജ്യങ്ങളിൽ പക്ഷിപ്പനി പടർന്നുപ്പിടിച്ചതോടെ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ മാത്രമേ ഇവ കൂടുതലായും കാണപ്പെടുന്നുള്ളൂ. ഇന്ത്യൻ കടക്നാഥ് ചിക്കൻ അഥവ കരിങ്കോഴി ഇനത്തിൽപ്പെടുന്നവയാണിവ. മുൻ ക്യാപ്റ്റൻ എംഎസ് ധോനിക്കടക്കം കരിങ്കോഴി കൃഷിയുണ്ട്. റാഞ്ചിയിലെ ഫാം ഹൗസിൽ ആണ് താരം കരിങ്കോഴി വളർത്തൽ തുടങ്ങിയത്.

മധ്യപ്രദേശിയിൽ നിന്ന് 20,000 കരിങ്കോഴി കുഞ്ഞുങ്ങളാണ് അദ്ദേഹം ഇറക്കുമതി ചെയ്തത്. പ്രോട്ടീൻ സമ്പന്നമായ കടക്‌നാഥ് കരിങ്കോഴിക്ക് സാധാരണ ബ്രോയിലർ കോഴിയേക്കാൾ മൂന്നിരട്ടി വിലയുണ്ട്. 700 രൂപ മുതൽ ആയിരം രൂപ വരെയാണ് രാജ്യത്തെ വിവിധ വിപണികളിൽ ഇവയുടെ വില. കടക്‌നാഥ് കോഴിയുടെ മുട്ടയ്ക്ക് തന്നെ 50 രൂപയിലധികം വിലയുണ്ട്. ഉയർന്ന അളവിലുള്ള അയൺ അംശവും കുറഞ്ഞ കൊഴുപ്പുമാണ് ഇവയെ ജനപ്രിയമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C

വേനൽമഴ തുടരും; ചൂട് കനക്കുന്നു, പാലക്കാട് 40.1°C തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടരുന്നതിനൊപ്പം ചൂടിന്റെ...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരത്തെ നടുക്കി വൻ ദുരന്തം. പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ...

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ തൃശ്ശൂര്‍:...

Related Articles

Popular Categories

spot_imgspot_img