ആറളം ഫാഫിലെ ആനപ്പിണ്ടത്തിന് പൊന്നുവില; ആവശ്യക്കാർ ഏറെ; നേരം വെളുക്കുമ്പോൾ മുതൽ ആനച്ചാലുകളിൽ പിണ്ടം തേടി നടപ്പാണ് നാട്ടുകാർ; ആനപ്പിണ്ടം ചികഞ്ഞെടുക്കുന്ന സാധനം ഇനി നിങ്ങളും തിന്നും

കണ്ണൂർ: കാലവസ്ഥ വ്യതിയാനം മൂലം മറ്റിടങ്ങളിൽ കശുവണ്ടിയില്ലാതിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ആറളം ഫാമിന് പ്രതീക്ഷയേകിക്കൊണ്ട് കശുമാവുകൾ പൂത്തത്. പൂവ് ഫലമായപ്പോഴാണ് അടുത്ത വെല്ലുവിളിയെത്തി. തീറ്റരാമൻമാരായ കാട്ടാനകൾ മാവ് കുലുക്കി കശുമാമ്പാഴവും കശുവണ്ടിയും മുഴുവൻ തിന്നുതീർക്കുകയാണ്.

പ്രതിദിനം ഒരു കാട്ടാന 200 കിലോഗ്രാം വരെ കശുവണ്ടി അകത്താക്കുന്നുണ്ട്. ഫാമിലെ വിളകൾ നശിപ്പിക്കാനായി പ്രതിദിനം പത്ത് മുതൽ 20 വരെയുളള കാട്ടാനകളാണ് എത്തിച്ചേരുന്നതെന്നും കർഷകർ പറയുന്നു.ആറളം ഫാമിന്റെ സാമ്പത്തികഭദ്രത നിലനിൽക്കുന്നത് തന്നെ കശുവണ്ടിയുടെ വിളവനുസരിച്ചാണ്. എന്നാലിപ്പോൾ കശുവണ്ടി ശേഖരിക്കാൻ തോട്ടത്തിലേക്ക് പോകേണ്ട ആവശ്യമില്ല. ആന പോയ വഴി ആനപ്പിണ്ടം നോക്കി പോയാൽ മതി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഒരു ആനപ്പിണ്ടത്തിൽ നിന്ന് രണ്ടര കിലോഗ്രാം വരെ കശുവണ്ടി ലഭിക്കും. ഫാമിൽ തമ്പടിക്കുന്ന കാട്ടാനകൾ കശുമാവ് കുലുക്കി താഴെ വിഴുന്ന കശുമാങ്ങ കശുവണ്ടിയോടൊപ്പം കഴിക്കുകയാണ് ചെയ്യുന്നത്.
ഇതോടെ കശുവണ്ടി ശേഖരിക്കുന്നവർ കാട്ടാന പോയ വഴിക്ക് പിണ്ടവും തപ്പി നടക്കുകയാണ് പതിവ്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇത് നിസാരമായാണ് കാണുന്നത്.ആനയെ ഓടിക്കാനുളള ഒരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നും കർഷകർ പ്രാദേശിക മാദ്ധ്യമമായ ഹൈവിഷനോട് പറഞ്ഞു.ലോകനിലവാരത്തിൽ തന്നെ നോക്കിയാൽ ഏറ്റവും ഗുണമെമ്നയുള്ള കശുവണ്ടി വിളയുന്ന സ്ഥലമാണ് ആറളം ഫാം. കഴിഞ്ഞ രണ്ടു വർഷമായി സർക്കാർ ഏജൻസികളായ കാപ്പക്‌സും, കശുവണ്ടി വികസന കോർപ്പറേഷനുമാണ് ഇവിടെ നിന്നും കശുവണ്ടി കൊണ്ടുപോയിരുന്നത്.
കാട്ടാനകൾക്ക് കഴിക്കാനുളള സാധനങ്ങൾ ഫാമിലുണ്ട്. കശുവണ്ടി കഴിയുമ്പോൾ ആന തെങ്ങ് നോട്ടമിടും. അങ്ങനെ ഈ അവസ്ഥ തുടരുകയാണ്.ഫാമിലെ കൃഷികൾ സശിച്ചുകൊണ്ടിരിക്കുന്നതിന് കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. കാട് വൃത്തിയാക്കാൻ ചെലവഴിച്ച പണം പോലും തിരികെ കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുളളത്. പത്ത് മുതൽ ഇരുപത് വരെയുളള കാട്ടാനകളാണ് ഇവിടെ വിഹരിക്കുന്നത്’- ഒരു കർഷകൻ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും തുടർന്ന് നിന്ന മഴയും കാരണം ഡിസംബർ ആദ്യവാരങ്ങളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യേണ്ട കശുമാവുകൾ ഒരു മാസം വൈകിയാണ് ഇക്കുറിപുഷ്പ്പിച്ചത്. പ്രതിസന്ധികൾ പലതും ഉണ്ടായിട്ടും കഴിഞ്ഞ തവണ 125 ടൺ കശുവണ്ടി ശേഖരിക്കാൻ കഴിഞ്ഞിരുന്നു. ഫാമിന്റെ മൂന്നിലൊരുഭാഗം വരുമാനവും ലഭിക്കുന്നത് കശുവണ്ടിയിലൂടെയാണ്. കാട്ടാന ശല്യം ഇപ്പോഴും വലിയ പ്രതിസന്ധിയായിത്തന്നെ തുടരുകയാണ്. ഫാമിലെ ഒന്ന് മുതൽ 4 വരെയുള്ള ബ്ലോക്കുകളിലാണ് കശുമാവ് കൃഷി യുള്ളത് . ഈ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിട്ടുള്ളതും.

കാട്ടാന ശല്യം മൂലം ആറളം ഫാമിന്റെ സാമ്പത്തികഭദ്രത കുറയുകയാണെന്ന് കർഷകർ പറയുന്നു. കാർഷിക വിളകൾ തിന്നുനശിപ്പിക്കുന്ന കാട്ടാനകളുടെ എണ്ണം വർദ്ധിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കർഷകർ. പാഴായിപ്പോകുന്ന ടൺ കണക്കിന്‌ കശുമാങ്ങയിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് കഴിഞ്ഞ വര്ഷം മുതൽ വിപണിയിൽ ലഭ്യമാക്കിവരികയാണ് ആറളം ഫാം. ജാം, അച്ചാർ, സ്‌ക്വാഷ് എന്നിവയാണ് ആറളം ബ്രാൻഡിൽ വിപനിയിൽ ലഭ്യമാക്കി വരുന്നത്. പൈലറ്റ് പദ്ധതിയെന്ന നിലയിൽ 5 ലക്ഷം രൂപയുടെ വിപണിയാണ് കഴിഞ്ഞവർഷം ലക്ഷ്യമിട്ടിരുന്നത്. കശുവണ്ടി കർഷകരുടെ മുന്നിൽ വലിയ സാധ്യത കൂടി തുറന്നിട്ടായിരുന്നു ഫാമിന്റെ പരീക്ഷണം. ആറളം ഫാമിൽ മാത്രം 800 ടണ്ണോളം കശുമാങ്ങയാണ് പാഴായി പോകുന്നത്. ഈ വർഷം ഇതിന്റെ മൂന്നിലൊന്നെങ്കിലും മൂല്യവർധിത ഉൽപന്നങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജീവനക്കാരും ജോലിക്കാരും അടങ്ങുന്ന 25 അംഗ സംഘത്തിന് 2 ഘട്ടങ്ങളിലായി പരിശീലനം നൽകിയാണ് പദ്ധതിയുടെ നിർവഹണം നടന്നത് . ജാമും സ്‌ക്വാഷും പഴുത്ത കശുമാങ്ങയിൽ നിന്നാണ് ഉണ്ടാക്കുന്നതെങ്കിൽ അധികം പഴുപ്പെത്താത്ത കശുമാങ്ങയിൽ നിന്നാണ് അച്ചാർ ഉണ്ടാക്കുന്നത്. 250 മില്ലീ ലീറ്റർ ജാമിന് 120 രൂപ, അച്ചാറിന് 60 രൂപ, അര ലിറ്ററിന്റെ സ്‌ക്വാഷിന് 120 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. അര ലിറ്ററർ സ്‌ക്വാഷിൽ നിന്ന് 35 ഗ്ലാസ് ശീതള പാനീയം ഉണ്ടാക്കാനാവും. ഏറെക്കാലമായി നഷ്ടത്തിലായ ആറളം ഫാമിനെ വൈവിധ്യ വൽക്കരണത്തിലൂടെ കരകയറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഫാമിൽ നടന്നുകൊണ്ടിരിക്കുന്നത്.

പൊതു മാർക്കറ്റിൽ 100 രൂപക്കാണ് ഇപ്പോൾ കശുവണ്ടി വാങ്ങുന്നത്. ഇത് 200 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം മേഖലയിലെ പല കർഷക സംഘടനകളും ഉയർത്തിക്കഴിഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി

ശ്രീശാന്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങൾ; ന്യായീകരിച്ച് മോദി ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

Related Articles

Popular Categories

spot_imgspot_img