web analytics

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി

കൊച്ചി: നടനും സംവിധായകനുമായ നാദിർഷയുടെ വളർത്തുപൂച്ച ചക്കരയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ 10.30ന് എറണാകുളം ജില്ലാ മൃഗാശുപത്രിയിൽ നടക്കും.

സ്വകാര്യ പെറ്റ് ഹോസ്പിറ്റൽ ജീവനക്കാർ കഴുത്തിൽ ചരടുകുരുക്കി വലിച്ചതോ, കുളിപ്പിക്കാനായി മയക്കാൻ കുത്തിവച്ചതിലെ അപാകതയോ ആയിരിക്കും പൂച്ച ചാകാൻ കാരണമെന്നാണ് നാദിർഷയുടെയും കുടുംബത്തിന്റെയും ആരോപണം.

പാലാരിവട്ടം പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ പൊലീസ് തുടർനടപടി സ്വീകരിക്കു.

ശനിയാഴ്ച രാവിലെയാണ് നാദിർഷയുടെ പൂച്ച ചത്തത്. എറണാകുളം മാമംഗലത്തെ എറണാകുളം പെറ്റ്‌ ഹോസ്പിറ്റലിൽ പൂച്ചയുടെ നഖം വെട്ടാനും കുളിപ്പിക്കാനുമായാണ് നാദിർഷയുടെ ഭാര്യയും മകളും പെറ്റ്ഹോസ്പിറ്റലിലെത്തിയത്.

മയക്കലിനിടെ ഹൃദയമിടിപ്പ് കുറഞ്ഞതാണ് പൂച്ച ചാകാൻകാരണമെന്നും അപകട സാദ്ധ്യത അംഗീകരിക്കുന്ന സമ്മതപത്രം ഒപ്പിട്ട് വാങ്ങിയിരുന്നെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി ഉടമ ഡോ. അനീഷ് പറഞ്ഞു.

കുളിപ്പിക്കാൻ കൊണ്ടുപോയ വളര്‍ത്തുപൂച്ചയെ കൊന്നു

കൊച്ചി: കുളിപ്പിക്കാൻ കൊണ്ടുപോയ വളര്‍ത്തുപൂച്ചയെ കൊന്നെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന പൂച്ചയാണ് ചത്തത്. ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ ആരോപിച്ചത്.

Read More: 93 വർഷങ്ങൾക്കുശേഷം ഇതാദ്യം; ജാതി വിവരങ്ങൾ ഉൾപ്പെടുത്തി അടുത്ത സെൻസസ് 2027ൽ; ​നടപടികൾ രണ്ടു ഘട്ടങ്ങളിലായി

ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ഇക്കാര്യം പുറത്തുവിട്ടത്. സംഭവത്തില്‍ പെറ്റ് ആശുപത്രിക്കെതിരെ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.

ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷ ആരോപിക്കുന്നത്.

ഇന്നലെയായിരുന്നു സംഭവം നടന്നത്. വളര്‍ത്തുപൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിര്‍ഷയും മകളുമായിരുന്നു പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിയില്‍ എത്തിയത്.

എന്നാൽ ഇതേ ആശുപത്രിയില്‍ മുന്‍പ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിര്‍ഷ പറഞ്ഞു.

പരിചയമില്ലാത്തവർ അനസ്‌തേഷ്യ നല്‍കുന്നതിൽ ആശങ്കയുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനേക്കാള്‍ വലുതിനെ തങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവരുടെ മറുപടി. തുടര്‍ന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവര്‍ പൂച്ചയുടെ കഴുത്തില്‍ കുരുക്കിട്ടു. പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു എന്നും നാദിര്‍ഷ പറഞ്ഞു.

സഡേറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. ഇതിന് ശേഷം താന്‍ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു.

Read More: കുടുംബ വഴക്ക്; ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്; കാൽമുട്ട് തകർന്നു

സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടര്‍ പ്രതികരിച്ചത്.

മറ്റൊരു ലേഡി ഡോക്ടര്‍ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ അത് താന്‍ വിശ്വസിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അനസ്‌തേഷ്യയാണോ അതോ കഴുത്തില്‍ കുരുക്കിട്ടതാണോ പൂച്ചയുടെ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടു.

നാദിര്‍ഷ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്.

ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട pestനെ നല്‍കരുതേ…

ഞാന്‍ കേസ് കൊടുത്തിട്ടുണ്ട് – എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

English Summary:

The postmortem of actor and director Nadirshah’s pet cat, Chakkara, will be conducted today at 10:30 AM at the Ernakulam District Veterinary Hospital.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

12 വര്‍ഷമായി യാചിച്ച സ്ത്രീയുടെ പക്കല്‍ നിന്ന് 1 ലക്ഷത്തിലധികം രൂപ; അമ്പരന്ന് നാട്ടുകാര്‍

12 വര്‍ഷമായി യാചിച്ച സ്ത്രീയുടെ പക്കല്‍ നിന്ന് 1 ലക്ഷത്തിലധികം രൂപ;...

സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി

സൂരജ് ലാമയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹൈക്കോടതി കുവൈത്തിൽ നിന്നെത്തിയ...

കോട്ടയത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടയത്ത് നവജാത ശിശുവിനെ 50,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; അച്ഛനുൾപ്പെടെ മൂന്ന്...

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു

കാൻസറിന്റെ മുന്നറിയിപ്പ് ശരീരമറിയിക്കും; 80% പേരും അവഗണിക്കുന്ന ലക്ഷണങ്ങൾ ഡോക്ടർ വെളിപ്പെടുത്തുന്നു ശരീരം...

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120 റണ്‍സ് വിജലക്ഷ്യം വനിതാ ലോകകപ്പില്‍

രാധാ യാദവിന്റെ തകര്‍പ്പൻ ബൗളിംഗ്; ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു — ഇന്ത്യയ്ക്ക് 120...

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു; യുവാവ് പിടിയിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു;...

Related Articles

Popular Categories

spot_imgspot_img