ലോൺ എടുത്തത് 6,500 രൂപ; കുറച്ചു തുക തിരിച്ചടച്ചിരുന്നു; ഭർത്താവിന് നഗ്ന ദൃശ്യങ്ങൾ അയക്കുമെന്ന ഭീഷണി സന്ദേശം വന്നത് പാക്കിസ്ഥാൻ നമ്പറിൽ നിന്ന്; പെരുമ്പാവൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: പെരുമ്പാവൂരില്‍ യുവതി ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്നെന്ന് പൊലീസ്.The police said that the woman committed suicide in Perumbavoor due to threats from online loan applicant

നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പെരുമ്പാവൂര്‍ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതി (31) ആണ് ജീവനൊടുക്കിയത്.

ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാന്‍ നമ്പറില്‍ നിന്നാണെന്നും പൊലീസ് സൂചിപ്പിച്ചു. നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു നല്‍കുമെന്നും ലോണ്‍ ആപ്പ് സംഘം ഭീഷണി മുഴക്കി.

ആരതിയുടെ ഫോണില്‍ നിന്നും ലോണ്‍ ആപ്പുകാരുടെ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചു. ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ലോണ്‍ ആപ്പുകാരില്‍ നിന്നും 6500 രൂപയാണ് വായ്പ എടുത്തത്.

ഇതില്‍ കുറച്ചു തുക തിരിച്ചടച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവ് അനീഷ് രണ്ടു മാസം മുന്‍പാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ആരതിയെ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

Related Articles

Popular Categories

spot_imgspot_img