കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ അദ്ദേഹം പ്രവേശിച്ചു. രാജേഷ് എവിടെ പോയത് ആണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. (The police officer who went missing from Kottayam has returned)
അതേസമയം രാജേഷിനെ കാണാനില്ലെന്ന് പറഞ്ഞു കുടുംബം അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച് വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രാജേഷ് തിരികെ എത്തിയത്.
അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി.
Read More: ദുബായ് പൊലീസിലേക്ക് എത്തുന്നു, അത്യാധുനിക ടെസ്‌ല സൈബർ ട്രക്ക്; ഇനി ട്രാഫിക് സുരക്ഷ ഇരട്ടിയാകും
Read More: ഇന്ന് പെരും മഴയുടെ ദിനം; ആറു ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും സാധ്യത