web analytics

കുടുംബ കോടതിയിൽ പരാതി നൽകിയ ഭാര്യയെ കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമം; നിലത്തിട്ട് ചവിട്ടി; ഒടുവിൽ മാല പൊട്ടിച്ച ഭർത്താവ് കടന്നു കളഞ്ഞു

ഇടുക്കി: പട്ടാപ്പകൽ ഭാര്യയെ ആക്രമിച്ച ശേഷം മാലപൊട്ടിച്ച് കടന്നുകളഞ്ഞ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി നെടുംകണ്ടത്ത് ആണ് സംഭവം.

നെടുംകണ്ടം കല്ലാർ സ്വദേശി പുളിക്കൽ അഭിലാഷിനെയാണ് പൊലീസ് പിടികൂടിയത്. നെടുങ്കണ്ടം കിഴക്കേ കവലയിൽ വച്ച് കഴിഞ്ഞ ദിവസം പകലായിരുന്നു സംഭവം.

റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഭാര്യയെ അഭിലാഷ് കാറിൽ പിന്തുടർന്നെത്തി ആദ്യം ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു.

വാഹനം വരുന്നത് കണ്ട യുവതി സമീപത്തെ വ്യാപാരം സ്ഥാപനത്തിനടുത്തേക്ക് ഓടി കയറി. കാർ നിർത്തി ഇറങ്ങിയ ആഭിലാഷ് കടയ്ക്ക് മുൻപിൽ വെച്ച് ഇവരെ നിലത്തേയ്ക്ക് വലിച്ചിട്ട് മർദ്ദിക്കുകയായിരുന്നു.

പിന്നീട് തല പിടിച്ച് തറയിൽ ഇടിപ്പിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അതിനിടയിൽ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ആറുഗ്രാം തൂക്കമുള്ള സ്വർണ മാലയും കൈക്കലാക്കി ഭർത്താവ് കടന്നു കളഞ്ഞു.

യുവതിയുടെ പരാതിയിൽ കേസെടുത്ത നെടുംകണ്ടം പൊലീസ് അഭിലാഷിനെ അറസ്റ്റ് ചെയ്തു. കടം വീട്ടുന്നതിനായി ഇവരുടെ കൈവശമുണ്ടായിരുന്ന സ്ഥലം അടുത്തിടെ വിറ്റിരുന്നു.

സ്ഥിരം മദ്യപാനിയായ അഭിലാഷിനെതിരെ ഭാര്യ പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. കുറച്ചു നാളായി ഇരുവരും അകന്ന് കഴിയുകയാണ്.

അഭിലാഷിനെതിരെ കുടുംബ കോടതിയിലും പരാതി നൽകി. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

spot_imgspot_img
spot_imgspot_img

Latest news

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

Other news

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്

പരിസ്ഥിതി ഗവേഷണത്തിൽ നേട്ടം; മലയാളി ശാസ്ത്രജ്ഞയ്ക്ക് 2.5 കോടി രൂപയുടെ മേരി...

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ അറസ്റ്റിൽ

വീണ്ടും ആൾക്കൂട്ടക്കൊല; പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു, 6 പേർ...

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ജയ്‌പുരിൽ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദേഹമാസകലം...

യുവനടിയുടെ പരാതി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

മലയാള ചലച്ചിത്ര ലോകത്ത് വീണ്ടും ലൈംഗിക അതിക്രമ പരാതിയും അറസ്റ്റും. പ്രമുഖ സംവിധായകൻ...

Related Articles

Popular Categories

spot_imgspot_img