വിമാനം 30000 അടി ഉയരത്തിൽ എത്തുമ്പോൾ ചെറിയ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടയാൾപോലും ആളുകൾ പരിബ്രന്തരാകും. അപ്പോൾ ക്യാബിനിൽ വെള്ളം നിറഞ്ഞാലോ ? ശുചിമുറിയിൽ പൈപ്പ് ലീക്കായി വിമാനത്തിന്റെ ക്യാബിനിൽ നിറഞ്ഞ് വെള്ളം. വെള്ളം മനിറഞ്ഞതോടെ പരിഭ്രാന്തരായി യാത്രക്കാർ. അമേരിക്കയിലാണ് സംഭവം ഉണ്ടായത്. The plane’s pipe leaked when it reached 30,000 feet.
അമേരിക്കൻ എയർലൈനിന്റെ വിമാനത്തിലാണ് സംഭവമുണ്ടായത്. ഡാലസിൽ നിന്ന് മിനെപോളിസിലേക്ക് ഡിംസംബർ 7ന് പുറപ്പെട്ട വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. പെട്ടന്ന് ക്യാബിനിൽ വെള്ളം വന്നതോടെ 30000 അടി ഉയരത്തിലുള്ള യാത്രക്കാർ ഭയന്നു.
വിമാനത്തിന്റെ പിൻഭാഗത്തെ ശുചിമുറിയിലുണ്ടായ ലീക്കാണ് ക്യാബിനുള്ളിലെ വെള്ളക്കെട്ടിന് കാരണമായത്. ശുചിമുറി ഉപയോഗിക്കാൻ ശ്രമിച്ച യാത്രക്കാരി ലീക്ക് ക്യാബിൻ ക്രൂ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ലീക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ശുചിമുറിയിൽ നിന്ന് വെള്ളം ക്യാബിനിലേക്ക്ഒഴുകുകയുമായിരുന്നു.
വെള്ളം തട്ടി കാൽ നനഞ്ഞതോടെ, യാത്രക്കാർ ഭയന്ന് കാലുകൾ പൊക്കി സീറ്റിന് മുകളിലേക്ക് വച്ച് ഇരിപ്പാരംഭിച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി.