web analytics

കേരളത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ആ വന്ദേഭാരത് കൊച്ചിക്കാർക്ക് കിട്ടിയേക്കും !

കൊച്ചി – ബംഗളൂരു വന്ദേഭാരത് സര്‍വീസിനായി റെയില്‍ അധികൃതര്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിയെങ്കിലും എന്ന് വരും എന്ന അക്കാര്യത്തിൽ ആശങ്ക തുടരുകയാണ്. ഏപ്രിലില്‍ എത്തിച്ച പുത്തന്‍ റേക്ക് കൊച്ചുവേളിയില്‍ കമ്മിഷന്‍ ചെയ്ത ശേഷം ഒരു മാസത്തിലേറെയായി കൊല്ലത്ത് ഇട്ടിരിക്കുകയായിരുന്നു.രാവിലെ കൊച്ചിയിലെത്തുന്ന വിധവും രാത്രി ബംഗളൂരുവിലേക്കും സര്‍വീസ് വേണമെന്നാണ് ആവശ്യം ഉയരുന്നത്. (The people of Kochi may get that Vande Bharat which is not being used in Kerala)

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലനിന്നിതിനാലാണ് കൊച്ചി – ബംഗളൂരു സര്‍വീസ് അനിശ്ചിതത്വത്തിലായത്. ഇനി പുതിയ മന്ത്രിമാര്‍ അധികാരമേറ്റ ശേഷം വൈകാതെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ ഇപ്പോള്‍ തിരുവനന്തപുരവും മംഗലാപുരവും കേന്ദ്രീകരിച്ച് രണ്ട് വന്ദേഭാരതുകളാണ് സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ കോട്ടയം വഴിയും മംഗലാപുരത്ത് നിന്നുള്ളത് ആലപ്പുഴ വഴിയുമാണ് ഓടുന്നത്. രാവിലെ കൊച്ചിയില്‍ നിന്ന് യാത്ര ആരംഭിച്ച് ബംഗളൂരുവില്‍ ചെന്ന് രാത്രി തിരികെ എത്തുന്ന തരത്തിലാണ് പുതിയ സര്‍വ്വീസിന്റെ ആലോചന.

വെറുതേ കിടന്ന് ബാറ്ററി ചാര്‍ജ് തീര്‍ന്ന പുത്തന്‍ വന്ദേഭാരത് ഇന്നലെ കൊച്ചുവേളിയില്‍ നിന്ന് പ്രത്യേകസംഘമെത്തി റീചാര്‍ജ് ചെയ്തു. ഇനി വീണ്ടും കൊച്ചുവേളിയില്‍ കൊണ്ടുപോയി ഒന്നുകൂടി കമ്മിഷന്‍ ചെയ്യുമെന്നാണ് സൂചന. ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികളിലേക്ക് തിരുവനന്തപുരം ഡിവിഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

ആധുനിക ട്രെയിനുകള്‍ വൃത്തിയാക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും മംഗലാപുരത്തും തിരുവനന്തപുരത്ത് കൊച്ചുവേളിയിലുമാണ്. വൈറ്റിലയിലെ പൊന്നുരുന്നി മാര്‍ഷലിംഗ് യാര്‍ഡിലാണ് പുതിയ ബംഗളൂരു വന്ദേഭാരത് ദിവസവും സര്‍വീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഡീസല്‍ വിഭാഗത്തിലെ ആറ് ജീവനക്കാരെ ഈ വിഭാഗത്തിലേക്ക് മാറ്റി. വന്ദേഭാരതിന്റെ വരവ് വൈകുന്നതിനാല്‍ ഈ പിറ്റില്‍ ഇപ്പോള്‍ ഡീസല്‍ ട്രെയിനുകളുടെ സര്‍വ്വീസാണ് നടത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

ചിത്രീകരണത്തിന് ശേഷം കടലിൽ ഇറങ്ങി; ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു: ഷൂട്ടിംഗിനിടെ ഉണ്ടായത് ദാരുണ അപകടം

ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു ബംഗാളി ചലച്ചിത്ര ലോകത്തെയും...

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ

മുഖ്യമന്ത്രി ആയാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികൾ; സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വൈറൽ തിരുവനന്തപുരം:...

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം; ചുഴലിക്കാറ്റിന് പിന്നാലെ അപൂർവ്വ പ്രതിഭാസം; തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ഓസ്‌ട്രേലിയയിൽ വിസ്മയമായി രക്തവർണ്ണ ആകാശം ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളിൽ ആകാശം രക്തവർണ്ണമായി മാറിയ...

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ്

കിച്ചുവിന് പറയാനുള്ളത് അതിഭീകരമായ കാര്യങ്ങൾ; രേണുവിന്റെ കരച്ചിൽ വെറും അഭിനയമെന്ന് ഫിറോസ് കൊല്ലം...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

Related Articles

Popular Categories

spot_imgspot_img