കോട്ടയം: കോട്ടയം രാമപുരത്ത് കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആൻ മരിയ ആണ് തൂങ്ങി മരിച്ചത്. സംഭവത്തിൽ രാമപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.The nun was found hanged Police registered a case of unnatural death
പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒപ്പമുള്ള കന്യാസ്ത്രീകളാണ് ആൻ മരിയയെ മരിച്ച നിലയിൽ കണ്ടത്. ആൻ മരിയയ്ക്ക് ഓർമ്മകുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നെന്ന് ഒപ്പമുള്ളവർ പറഞ്ഞു.