യു.കെ.യിലെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറയുന്നതായി ഹേം ഓഫീസ് കണക്കുകൾ പറയുന്നു. ഏറ്റവും അധികം വിദ്യാർഥികൾ എത്തിയിരുന്ന യു.കെ.യുടെ ആകർഷണം മങ്ങാൻ തുടങ്ങിയതായാണ് കണക്കുകൾ പറയുന്നത്. ഹോം ഓഫീസ് കണക്കുകൾ പ്രകാരം യു.കെ. സ്‌പോൺസർ ചെയ്ത പഠന വിസകൾ 31% കുറഞ്ഞു – 2023 ൽ 600,024 ൽ നിന്ന് 2024 ൽ 415,103 ആയി – ഇതോടെ, പല യൂണിവേഴ്‌സിറ്റി നഗരങ്ങളും പണത്തെ ആശ്രയിക്കുന്നു.
അന്താരാഷ്ട്ര വിദ്യാർത്ഥികളെ ‘എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നുവെന്നതാണ് പക്ഷേ സമീപ വർഷങ്ങളിൽ കണ്ട വൻ തോതിലുള്ള കുടിയേറ്റം പൂർണ്ണമായും അസ്വീകാര്യമാണ്, ആ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’ എന്നും സർക്കാർ പറയുന്നു.
വെസ്റ്റ് മിഡ്ലാൻഡ്സിലെ കവെൻട്രി പ്രത്യേകിച്ച് അന്താരാഷ്ട്ര വിദ്യാർത്ഥി സമ്പദ്വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. 2022-23 ൽ, കുറഞ്ഞത് 10,000 വിദ്യാർത്ഥികളുള്ള സർവ്വകലാശാലകളിൽ, ലണ്ടന് പുറത്ത് ഇംഗ്ലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ശതമാനമുള്ളത് കവൻട്രി സർവ്വകലാശാലയിലായിരുന്നു.
മാറിയ കുടിയേറ്റ നയങ്ങളും വിദ്യാർഥികൾക്ക് തൊഴിൽ ലഭിക്കാത്തതും പഠനത്തിനുള്ള ഫീസ് ഉയർന്നതും യു.കെ.യിൽ ജീവിതച്ചെലവ് ഏറിയതും വിദ്യാർഥികളെ അകറ്റി നിർത്തുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലേയും, ഇന്ത്യയിലേയും ഒട്ടേറെ വിദ്യാർഥികൾ തിരികെ ജന്മനാട്ടിലേയ്ക്ക് പോയി. ആശ്രിതർക്കുള്ള സ്‌പോൺസർ ചെയ്ത പഠന വിസകളുടെ എണ്ണത്തിൽ 85% കുറവുണ്ടായി, 2023 ൽ 143,276 വിസ ഉണ്ടായത് 2024 ൽ 21,978 ആയി താഴുകയും ചെയ്തു.