തിരുവനന്തപുരം: 24 ന്യൂസിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകുമെന്ന് ഇപി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്ന് ഇവർ വാർത്ത നൽകി. ഇത് പണം കൊടുത്ത് ചെയ്യിച്ച വാർത്തയാണ്. വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അതിൽ നടപടി വരാൻ പോവുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവർ ഗൂഢാലോചന നടത്തിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.24 ന്യൂസ് ചാനലിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.
ബിജെപി സ്ഥാനാർത്ഥികൾ മികച്ചത് എന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നല്‍കാനാണ്. കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തില്‍ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്. തോൽക്കാൻ ബിജെപി സ്ഥാനാര്‍ത്ഥികളെ കൊണ്ടുനിർത്തുമോ. അവർ എല്ലാ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം ആരൊക്കെ തമ്മിലെന്നു പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.