ഏറെ ആരാധകർ ഉള്ള ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവികളുടെ ഫേസ്ലിഫ്റ്റ് പതിപ്പുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.
വളരെ പ്രതീക്ഷയോടെ ആയിരുന്നു ഇതിനായുള്ള കാത്തിരിപ്പ് . സേഫ്റ്റിയിലൂടെ ആളുകളെ കൈയിലെടുത്തവരാണ് നമ്മുടെ ടാറ്റ മോട്ടോർസ്. എൻട്രി ലെവൽ കാറായ ടിയാഗോ മുതൽ പ്രീമിയം സെഗ്മെന്റിലെ എസ്‌യുവിയായ സഫാരിയിൽ വരെ അത്യുഗ്രൻ സുരക്ഷയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ഫീച്ചറുകളുടെ വലിയ അകമ്പടിയും ഡിസൈനിലെ ബ്രിട്ടീഷ് ടച്ചും ടാറ്റ മോഡലുകളെ അതിവേഗം ജനപ്രിയരാക്കി മാറ്റുകയുണ്ടായി. ടാറ്റ ഹാരിയർ , ടാറ്റ സഫാരി എന്നിവയുടെ പുതിയ പതിപ്പുകളാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ടാറ്റ ഹാരിയറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 15.49 ലക്ഷം രൂപ മുതലാണ്. ടാറ്റ സഫാരിക്ക് 16.19 ലക്ഷം രൂപ മുതലാണ് വില. രണ്ട് എസ്‌യുവികളും എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി പുതുമകളോടെയാണ് വരുന്നത്. പുതിയ സവിശേഷതകളും വാഹനങ്ങളിൽ ടാറ്റ നൽകിയിട്ടുണ്ട്.
ടാറ്റ ഹാരിയർ, സഫാരി എന്നിവയുടെ പുതിയ മോഡലുകളിൽ പുത്തൻ ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണുള്ളത്. പുതിയ നെക്‌സോണിൽ കണ്ടതിന് സമാനമായ സ്റ്റിയറിങ് വീലാണ് ഇത്. വാഹനം ഓൺ ചെയ്യുമ്പോൾ തെളിഞ്ഞ് വരുന്ന ടാറ്റ ലോഗോയും ഇതിലുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ. ഡ്രൈവർ ഡിസ്‌പ്ലേ, ടച്ച്-ഓപ്പറേറ്റഡ് ക്ലൈമറ്റ് കൺട്രോൾ പാനൽ, ഡാഷ്‌ബോർഡിൽ വീതിയിൽ നൽകിയിട്ടുള്ള ആംബിയന്റ് ലൈറ്റിങ് സ്ട്രിപ്പ് എന്നിവയും രണ്ട് എസ്‌യുവികളിലും ഉണ്ട്.ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ ഫേസ്ലിഫ്റ്റ് പതിപ്പുകളിൽ ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണ് നൽകിയിട്ടുള്ളത്. ജെസ്റ്റർ കൺട്രോൾ ടെയിൽഗേറ്റാണ് പുതിയ പതിപ്പുകളുടെ മറ്റൊരു പ്രധാന സവിശേഷത. വയർലെസ് ചാർജറുമായി വരുന്ന വാഹനത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും കമ്പനി നൽകിയിട്ടുണ്ട്. ആറ് സീറ്റുള്ള സഫാരിക്ക് രണ്ടാം നിരയിലും വെന്റിലേറ്റഡ് സീറ്റുകളാണ് ടാറ്റ മോട്ടോഴ്സ് നൽകിയിട്ടുള്ളത്.
Read Also : കമ്പ്യൂട്ടർ നോക്കിയുള്ള ജോലിയാണോ? നിങ്ങൾക്ക് ഡ്രൈ ഐ സിൻഡ്രോം വന്നേക്കാം