ഇടുക്കി ഉടുമ്പൻചോലയ്ക്കടുത്ത് ചെമ്മണ്ണാറിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. വങ്കപ്പാറ കാമാ ക്ഷിവിലാസം എസ്റ്റേറ്റിൽ താമസിച്ചിരുന്ന ദുർബെ ബസന്തി(41) യെ കൊലപ്പെടുത്തിയ ലമുസിങ് ദുർബെ (27) ആണ് അറസ്റ്റിലായത്. The murder of a migrant worker in Idukki; Accused in custody
മധ്യപ്രദേശ് സ്വദേശികളായ ഇരുവരും മൂന്നുവർഷമായി ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ബസന്തിയെ മുറിയിൽ മരിച്ച നിലയിൽ മറ്റ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. തലേ ദിവസം ഇരുവരും വഴക്കുണ്ടാക്കുക്കിയിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
വഴക്കിനിടയിൽ പ്രതി യുവതിയെ ചവിട്ടുകയും ഇതേത്തുടർന്ന് വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരികരക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണകാരണമായത് .പ്രതിയെ കോടതി റിമാൻഡ് ചെയ്തു.