ആലപ്പുഴ: കായംകുളത്ത് ബി ജെ പി നേതാവിൻ്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകന്‍ മനോജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മനോജിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ കായംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തി പ്രതിഷേധിച്ചത്.
മനോജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം, ഉന്നതതല അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ കായംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു.
കായംകുളത്ത് പതിനാലുകാരനെ ക്രൂരമായി മര്‍ദിച്ചതിന് അറസ്റ്റിലായ മനോജ് പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. പതിനാലുകാരനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ മനോജിന് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ഞായര്‍ വൈകിട്ടായിരുന്നു കൃഷ്ണപുരം കാപ്പില്‍ കിഴക്ക് വി എസ് നിവാസില്‍ ഷാജി ഫാത്തിമ ദമ്പതികളുടെ മകന്‍ ഷാഫിയെ മനോജ് മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also:ജനശദാബ്ദിയും രാജധാനിയും പിൻവലിച്ചേക്കും; പകരം എത്തുക വന്ദേ ഭാരത്തിന്റെ എക്സ്പ്രസ്സ് സ്ലീപ്പറുകൾ