‘ജാവദേക്കറും ഇപി ജയരാജനുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി അറിയാതെ നടക്കില്ല; കൃത്യമായ ഡീല്‍ ആണ് നടന്നത്’; കെ സി വേണുഗോപാല്‍

ജാവദേക്കറും ഇപി ജയരാജനുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് കെ സി വേണുഗോപാല്‍. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുകയാണ്. അത് പുറത്തായപ്പോള്‍ ജയരാജന്‍ ബലിയാടായി. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ല. ഇരുകൂട്ടരും മറുപടി പറയണം. അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജന്റെ കൂട്ട് കെട്ടിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ടാണ് . ജാവദേക്കറേകുറിച്ച് ഒന്നും പറയാതിരുന്നതെന്നു അദ്ദേഹം ചോദിച്ചു.

കൃത്യമായ ഡീല്‍ ആണ് നടന്നത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസനീയമല്ല. യുഡിഎഫിന് മേധാവിത്വമുള്ള ബൂത്തുകളിലാണ് ഇന്നലെ വോട്ടെടുപ്പ് തടസപ്പെടുകയോ വൈകുകയോ ചെയ്തത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ഹൈജാക്ക് ചെയ്തു. പോളിംഗ് ശതമാനം കുറക്കലായിരുന്നു ലക്ഷ്യം. പക്ഷേ അവരുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. യുഡിഎഫ് അനുകൂല തരംഗം കേരളത്തില്‍ അലയടിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരവും അലയടിച്ചു. പാര്‍ട്ടി ഇത് ഗൗരവമായി ഏറ്റെടുക്കുമെന്നും നിയമ നടപടിയിലേക്ക് നീങ്ങുമെന്നും വേണുഗോപാൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ ആളുകളുടെ വോട്ടുകള്‍ ഇത്തവണ യുഡിഎഫിന് ലഭിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Read also: മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു; ദാരുണാന്ത്യം ജൂണിൽ നാട്ടിലേക്ക് വരാനിരിക്കെ

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല…!

ഈ ഓറഞ്ച് പൂച്ച ആളത്ര ശരിയല്ല ഒരു ഓറഞ്ച് എഐ പൂച്ചയാണ് ഇപ്പോള്‍...

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു

ശ്രീശാന്തിന്റെ മകളുടെ ചോദ്യം ഹൃദയം തകർത്തു മുംബൈ: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

Related Articles

Popular Categories

spot_imgspot_img