കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ആൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു. കൊല്ലം കടക്കലിലാണ് സംഭവം. അരിനിരത്തിൻപാറ സ്വദേശിയായ ഉണ്ണികൃഷ്ണക്കുറുപ്പ് ആണ് മരിച്ചത്. ആട് കിണറ്റിൽ വീണതിന് പിന്നാലെ ഓടിയെത്തിയ ഉണ്ണികൃഷ്ണക്കുറുപ്പ് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. ഓക്സിജൻ ഇല്ലെന്ന് ആളുകൾ മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ചാണ് ഇദ്ദേഹം ആടിനെ രക്ഷിക്കാനായി ഇറങ്ങിയത്. കിണറിൽ താഴെ എത്തിയ ഇദ്ദേഹം ഓക്സിജൻ ലഭിക്കാതെ അവശനായി. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കടക്കലിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ഉണ്ണികൃഷ്ണക്കുറുപ്പിനെ കരയ്ക്ക് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also: കൊടുംപട്ടിണിയും പോഷകാഹാരക്കുറവും: 10 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഗാസയിൽ സ്ഥിതി അതീവ ദയനീയം