യുവതിയുടെ തലയിൽ തറച്ചു കയറ്റിയത് 18 സൂചികൾ; സന്തോഷ് റാണ പിടിയിൽ

ഭുവനേശ്വർ: ചികിത്സയെന്ന പേരിൽ യുവതിയുടെ തലയിൽ സൂചികൾ കുത്തിയിറക്കിയ മന്ത്രവാദി പിടിയിൽ. ഒഡീഷയിലെ ബലംഗീർ ജില്ലയിലാണ് സംഭവം. The man who inserted needles into the woman’s head was arrested

സംഭവത്തിന് പിന്നാലെ ​ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ് റാണ എന്നയാളാണ് അറസ്റ്റിലായത്. ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന യുവതിയെ ചികിത്സയ്ക്കായി യുവതിയുടെ ബന്ധുക്കൾ തന്നെയാണ് മന്ത്രവാദിയുടെ അടുത്തെത്തിച്ചത്.

കഴിഞ്ഞ നാല് വർഷമായി യുവതിക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വൈദ്യസഹായം തേടിയിട്ടും നില മെച്ചപ്പെടാത്തതിനെ തുടർന്ന് മന്ത്രവാദിയുടെ സഹായം തേടാൻ കുടുംബാംഗങ്ങൾ നിർബന്ധിക്കുകയായിരുന്നു.

ചികിത്സാവിധി എന്ന പേരിൽ മന്ത്രവാദിയായ സന്തോഷ് റാണ യുവതിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറിന് ശേഷം യുവതിയെ പുറത്ത് കൊണ്ടുവന്നു. പിന്നീട്, യുവതി തുടർച്ചയായി അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. പരിശോധനയിൽ മാതാപിതാക്കൾ തന്നെ സൂചികൾ കണ്ടെത്തി. മകളുടെ തലയിൽ നിന്ന് 8 സൂചികൾ നീക്കം ചെയ്തതായി യുവതിയുടെ പിതാവ് പറഞ്ഞു.

തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിടി സ്കാനിങ്ങിന് വിധേയയാക്കിയപ്പോൾ തലയിൽ 10 സൂചികൾ കൂടി കുത്തിയതായി കണ്ടെത്തി. മന്ത്രവാദത്തിനിടെ മകൾ ബോധരഹിതയായി വീണുവെന്നും അതിനാൽ സൂചി കുത്തിയതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തത്

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

പിറന്ന് വീണ് അഞ്ചാം നാൾ സിനിമയിലേക്ക്; ബേബി രുദ്ര അഭിനയിക്കുന്നത് നിവിൻ പോളിയ്ക്കൊപ്പം

കൊച്ചി: പിറന്ന് വീണ് അഞ്ചാം നാൾ സിനിമയിലെ നായികയായി താരപദവിയിലെത്തിയിരിക്കുകയാണ് കുഞ്ഞ്...

ഒരു ക്ഷേത്രം, ഒരു കിണർ, ഒരു ശ്മശാനം എന്ന നിലയിലേക്ക് ഹിന്ദുക്കൾ എത്തണമെന്ന് മോ​ഹൻ ഭാ​ഗവത്

ന്യൂഡൽഹി: ഹിന്ദുക്കൾക്കിടയിലെ ജാതി വേർതിരിവ് അവസാനിപ്പിക്കണമെന്ന് ആർ എസ് എസ് മേധാവി...

എയർപോർട്ടിൽ നിന്നും വരുന്ന വഴി മസാലദോശ കഴിച്ചു; മൂന്നുവയസ്സുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്?

വെണ്ടോർ: മൂന്നുവയസ്സുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. മസാലദോശ കഴിച്ചതിന് പിന്നാലെയാണ്...

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത്...

മന്ത്രിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി

ഹൈദരാബാദ്: മന്ത്രിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം...

Related Articles

Popular Categories

spot_imgspot_img