web analytics

ഷമിക്ക് പകരമെത്തിയ മലയാളി താരം ചില്ലറക്കാരനല്ല; ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം

അഹമ്മദാബാദ്: ബാറ്റിങ്ങിൽ അമ്പേ തകർന്നുപോയ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം.ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ട് വെച്ച 90 റൺസെന്ന കുറഞ്ഞ വിജയലക്ഷ്യം അനായാസം മറികടന്നാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 20 റൺസെടുത്ത ഓപണർ ഫ്രേസർ മക്കർഗാണ് ടോപ് സ്കോറർ. ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം സ്കോറെന്ന നാണക്കേടുമായി ഗുജറാത്ത് ഉയർത്തിയ 90 റൺസ് വിജയലക്ഷ്യം, 67 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ഡൽഹി മറികടന്നു. വന്നവരെല്ലാം തകർത്തടിച്ചെങ്കിലും ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുകയായിരുന്നു, നാലു വിക്കറ്റ് വീഴുമ്പോഴേയ്ക്കും ഡൽഹി വിജയത്തിലെത്തി.

വിജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി ഡൽഹി ആറാം സ്ഥാനത്തെത്തി. ആറാം സ്ഥാനത്തായിരുന്ന ഗുജറാത്ത് ഒരു പടി ഇറങ്ങി ഏഴാമതായി.20 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 20 റൺസെടുത്ത ജെയ്ക് ഫ്രേസൻ മഗൂർക് ഡൽഹിയുടെ ടോപ് സ്കോററായി. അഭിഷേക് പോറൽ (ഏഴു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 15), ഷായ് ഹോപ്പ് (10 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19), ഓപ്പണർ പൃഥ്വി ഷാ (ആറു പന്തിൽ ഒരു ഫോർ സഹിതം ഏഴ്) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റൻ ഋഷഭ് പന്ത് 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 16 റൺസോടെയും സുമിത് കുമാർ ഒൻപതു പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപതു റൺസോടെയും പുറത്താകാതെ നിന്നു.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 17.3 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്താകുയായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ റാഷിദ് ഖാൻ നടത്തിയ ചെറുത്ത് നിൽപ്പ് ഇല്ലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ദയനീയമാകുമായിരുന്നു. 24 പന്തിൽ ഒരു സിക്സും ഒരു ഫോറുമുൾപ്പെടെ 31 റൺസെടുത്ത റാഷിദ് ഖാനാണ് ടോപ് സ്കോറർ. സായ് സുദർശൻ (12), രാഹുൽ തിവാട്ടിയ (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് നേടി.

ഗുജറാത്ത് ടൈറ്റൻസിനായി അരങ്ങേറ്റം കുറിച്ച മലയാളി താരം സന്ദീപ് വാരിയർ മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. സൂപ്പർ താരം മുഹമ്മദ് ഷമിയുടെ പകരക്കാരനായെത്തിയ താരമാണ് സന്ദീപ്. സ്പെൻസർ ജോൺസൻ രണ്ട് ഓവറിൽ 22 റൺസ് വഴങ്ങിയും റാഷിദ് ഖാൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. റാഷിദ് ഖാൻ ഉൾപ്പെടെ ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്നത് മൂന്നു പേർ മാത്രമാണ്. സായ് സുദർശൻ ഒൻപതു പന്തിൽ 2 ഫോറുകളോടെ 12 റൺസെടുത്തും രാഹുൽ തെവാത്തിയ 15 പന്തിൽ ഒരേയൊരു ഫോർ സഹിതം 10 റൺസെടുത്തും പുറത്തായി. റാഷിദ് ഖാൻ നേടിയ ഒരേയൊരു സിക്സർ മാത്രമുള്ള ഗുജറാത്ത് ഇന്നിങ്സിൽ, ആകെ പിറന്നത് എട്ടു ഫോറുകൾ മാത്രം. ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണർ വൃദ്ധിമാൻ സാഹ (10 പന്തിൽ രണ്ട്), ഡേവിഡ് മില്ലർ (ആറു പന്തിൽ രണ്ട്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (ആറു പന്തിൽ എട്ട്), അഭിനവ് മനോഹർ (14 പന്തിൽ എട്ട്), ഷാരൂഖ് ഖാൻ (0), മോഹിത് ശർമ (14 പന്തിൽ രണ്ട്), നൂർ അഹമ്മദ് (ഏഴു പന്തിൽ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. സ്പെൻസർ ജോൺസൻ ഒറു റണ്ണുമായി പുറത്താകാതെ നിന്നു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക നീക്കങ്ങൾ

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക...

ആനകളില്ലാത്ത തൃശൂരിലെ ആവേശപ്പൂരം! ആകാശപ്പൊട്ടും അലറുന്ന കെട്ടുകാളകളും; അന്തിമഹാകാളന്‍കാവ് വേല വർണാഭമായി

തൃശൂർ: പൂരങ്ങളുടെ നാടായ തൃശൂരിൽ ആനകളില്ലാതെയും ഒരു പൂരത്തിന് ഇത്രമേൽ ആവേശം...

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ...

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി ഉത്തർപ്രദേശ്:...

Related Articles

Popular Categories

spot_imgspot_img