ലോകത്തെ സോഫ്റ്റ്‌വെയർ നിക്ഷേപത്തിന് അനുയോജ്യമായ ന​ഗരങ്ങളുടെ പട്ടിക പുറത്ത്; രാജ്യത്തിന് തന്നെ അഭിമാനമായി തിരുവനന്തപുരം; ആദ്യ ഇരുപത്തഞ്ചിൽ ഇടം പിടിച്ചതിന്റെ കാരണം അറിയണ്ടേ

ലോകത്ത്തന്നെ സോഫ്റ്റ്‌വെയർ അനുബന്ധ മേഖലയിൽ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ 24 നഗരങ്ങളിൽ ഇടംപിടിച്ച് തിരുവനന്തപുരവും. നെതർലൻഡ്‌സ് ആസ്ഥാനമായ ലൊക്കേഷൻ കൺസൾട്ടന്റ് സ്ഥാപനമായ ബി.സി.ഐ ഗ്ലോബൽ പുറത്തുവിട്ട പട്ടികയിലാണ് തിരുവനന്തപുരത്തിന്റെ നേട്ടം.
ഏഷ്യ-പസഫിക് മേഖലയിൽ തന്നെ മികച്ച 8 നിക്ഷേപ കേന്ദ്രങ്ങളിൽ കൊൽക്കത്തയും തിരുവനന്തപുരവുമാണ് ഇന്ത്യയിൽ നിന്ന് ഇടം നേടിയിട്ടുള്ളത്. ഇതിൽ തന്നെ കൊൽക്കത്ത ഒന്നാംസ്ഥാനത്തും തിരുവനന്തപുരം രണ്ടാംസ്ഥാനത്തുമാണ്. ഏറ്റവും മികച്ച ബിസിനസ് ലൊക്കേഷൻ, അനുകൂല കാലാവസ്ഥ, മികവുറ്റ ജീവിത സാഹചര്യവും നിലവാരവും, കുറഞ്ഞ റിസ്‌കുകൾ, ആകർഷകമായ തീരപ്രദേശങ്ങൾ തുടങ്ങിയ പ്രത്യേകതകളാണ് 17 ലക്ഷത്തോളം പേർ അധിവസിക്കുന്ന തിരുവനന്തപുരത്തെ പട്ടികയിൽ ഇടംനേടാൻ സഹായകമായതെന്ന് റിപ്പോർട്ടിലുണ്ട്.

നിസാൻ ഉൾപ്പെടെയുള്ള കമ്പനികൾ മികച്ച നിക്ഷേപം തിരുവനന്തപുരത്ത് നടത്തിയതും ഉദാഹരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ഉയർന്ന ലഭ്യത, മികച്ച ഇംഗ്ലീഷ് നൈപുണ്യം, കുറഞ്ഞ വേതനനിരക്ക്, വളരുന്ന ഇന്ത്യൻ ബിസിനസ് നഗരം എന്നിങ്ങനെ ആകർഷണങ്ങളാണ് കൊൽക്കത്തയ്ക്ക് നേട്ടമായത്.
ചൈനയിലെ ചോങ്കിങ്‌ , വിയറ്റ്‌നാമിലെ ഡ നാങ്, ഫിലിപ്പീൻസിലെ ഡാവോ സിറ്റി, മെട്രോ കഗായൻ ഡി ഓറോ, ഇൻഡോനേഷ്യയിലെ സുറാബയാ, നുസൻടാരാ എന്നിവയാണ് പട്ടികയിൽ യഥാക്രമം മൂന്നുമുതൽ എട്ടുവരെ സ്ഥാനങ്ങൾ നേടിയ മറ്റ് ഏഷ്യ-പസഫിക് നഗരങ്ങൾ. അമേരിക്കൻ മേഖലയിൽ നിന്നുള്ള മികച്ച എട്ട് നഗരങ്ങളിൽ കാനഡയിലെ ഹാലിഫാക്‌സ്, അമേരിക്കയിലെ ഓക്‌ലഹോമ സിറ്റി എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ നിന്നുള്ള മികച്ച 8 നഗരങ്ങളിൽ ഒന്നാംസ്ഥാനം ക്രൊയേഷ്യയിലെ സഗ്രെബിനാണ്. ഗ്രീക്ക് നഗരമായ തെസ്സലോനികിയാണ് രണ്ടാമത്.

 

Read Also:കാഴ്ചക്കാരായി യാത്രക്കാർ; കൊച്ചിയിൽ സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിലടി, ആറുപേർക്കെതിരെ കേസ്

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം ബോക്സിലാക്കി റഷ്യക്ക് കൊണ്ട് പോയി

പുട്ടിൻ്റെ മലമൂത്രങ്ങൾ വരെ ചുമക്കാൻ ആളുണ്ട്; അമേരിക്കയിലെത്തിയപ്പോൾ നടത്തിയ മലമൂത്ര വിസർജനം...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

Related Articles

Popular Categories

spot_imgspot_img