ചോക്ലേറ്റ് ഉത്പാദനത്തിലെ പ്രധാന ഘടകമാണ് കൊക്കോ. കൃതൃമ ബദലുകൾ നിർമിക്കാൻ കഴിയാത്തതിനാൽ ചോക്ലേറ്റിന്റെ ആവശ്യം ഉയരും തോറും കൊക്കോയുടെ വിലയും വർധിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം 36242.03 ടൺ കൊക്കോയാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. (The largest export of Indian cocoa is to the United States)
ഇവയിൽ ഏറെയും ചോക്ലേറ്റിന്റെ പ്രധാന വിപണിയായ അമേരിക്കയിലേക്കായിരുന്നു. കൊക്കോ ഷെൽ, ബട്ടർ, പരിപ്പ് , പൗഡർ തുടങ്ങിയവയാണ് കയറ്റുമതിയിൽ മുൻപിൽ. ആന്ധ്ര പ്രദേശാണ് ഇന്ത്യയിൽ കൊക്കോ ഉത്പാദനത്തിൽ മുന്നിൽ 12150 ടൺ ആണ് പ്രതിവർഷ ഉത്പാദനം. രാജ്യത്ത് 40 ശതമാനം ഉത്പാദനം ആന്ധ്രയിൽ നിന്നാണ്.
10600 ടൺ ഉത്പാദനത്തിലൂടെ 36 ശതമാനം ഉത്പാദനവുമായി കേരളവും തൊട്ടു പിന്നിലുണ്ട്. കൊക്കോ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ രാജ്യം 36 ാം സ്ഥാനത്താണ്. അമേരിക്ക കഴിഞ്ഞാൽ ഇൻഡോനേഷ്യയിലേക്കാണ് കൊക്കോ ഉത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.