വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാ‍‌‌‌‌‌‌ർക്ക് വീട്ടുടമയുടെ ക്രൂരമർദനം: സംഭവം എറണാകുളത്ത്

എറണാകുളത്ത് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാ‍‌‌‌‌‌‌ർക്ക് വീട്ടുടമയുടെ ക്രൂര മർദനം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. (The KSEB employees who came to cut off the electricity in the house were brutally beaten)

സംഭവത്തിൽ എറണാകുളം പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൈനിയുടെ പേരിൽ സമാനമായ പരാതികൾ മുൻപും ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.

വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാലാണ് കെഎസ്ഇബി ജീവനക്കാർ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയത്.

വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെnna🙏കാര്യം അറിയിച്ചതോടെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം.

ആക്രമണത്തിൽ ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും അടിയേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ ഫോണ്‍ തകർന്നു. ഇരുവരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. 

സംഭവത്തില്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചതും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമടക്കമുളള വകുപ്പുകൾ ചുമത്തി ജൈനിക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

Related Articles

Popular Categories

spot_imgspot_img