ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി കേരള സർക്കാർ.

വിവാഹച്ചടങ്ങുകളിലും ഹാേട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പി നിരോധിച്ചിരുന്നു.

സർക്കാർ അതു സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

കാലി കുപ്പികൾ ഔട്ട് ലെറ്റുകൾ വഴി തന്നെ തിരികെ ശേഖരിക്കുന്ന തമിഴ്നാട് മോഡലും ആലോചനയുണ്ട്.

വെള്ളിയാഴ്ച എക്സൈസ് വകുപ്പിൽ ഇതിനായി യോഗം പ്രത്യേക ചേർന്നു.
പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വിൽക്കുന്നതിനു നിയന്ത്രണമേർപ്പെടുത്താൻ എക്സൈസ് വകുപ്പ് മുമ്പ് പലവട്ടം ശ്രമിച്ചിരുന്നു.

എന്നാൽ മദ്യകമ്പനികളുടെ എതിർപ്പിനെ തുടർന്ന് പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.

ചില്ല് കുപ്പിയിലാക്കണമെങ്കിൽ വലിയ ചെലവു വരുമെന്നായിരുന്നു മദ്യ കമ്പനികളുടെ വാദം.

ഹരിതകേരള മിഷൻ വഴി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനുള്ള പദ്ധതിരേഖ ബവ്‌കോ സി.എം.ഡി നേരത്തെ തന്നെ സർക്കാരിനു നൽകിയിരുന്നു.

Read More: ഇനി മുതൽ ത്രീസ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ ഒന്നാം തീയതി മദ്യം കിട്ടും

2017ൽ ക്ലീൻ കേരള കമ്പനി വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികൾ ശേഖരിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

തമിഴ്നാട്ടിൽ ഒരു ക്വാർട്ടർ കുപ്പി തിരിച്ചെടുക്കുമ്പോൾ ഉപഭോക്താവിന് മദ്യത്തിന്റെ ബില്ലിൽ 10 രൂപയുടെ കുറവ് കിട്ടും.

Read More: അഞ്ചു കുപ്പി മദ്യം ഡ്രൈ അടിച്ചത് പതിനായിരം രൂപ കിട്ടാൻ; പണം കിട്ടി, ബെറ്റും ജയിച്ചു പക്ഷെ ജീവൻ പോയി

ഒരു ഫുൾബോട്ടിൽ മദ്യം പ്ലാസ്റ്റിക് കുപ്പിയിലാക്കാൻ 9 രൂപ ചെലവ് വരും.

എന്നാൽ ചില്ലു കുപ്പിയിലാക്കാൻ 38 രൂപ ചെലവു ആകുമെന്നാണ് മദ്യകമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നത്.

എന്നാൽ കുപ്പി തിരികെ ലഭ്യമാക്കിയാൽ ഈ പരാതി മാറിക്കിട്ടും.

തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ക്വാർട്ടർ (180 എം.എൽ) മദ്യംവരെ ചില്ലു കുപ്പിയിൽ നൽകുമ്പോൾ അതിനേക്കാൾ,

ഏറെ കൂടിയ വിലയ്ക്ക് മദ്യം വിൽക്കുന്ന കേരളത്തിൽ എല്ലാം പ്ലാസ്റ്റിക് കുപ്പിയിലാണ്. ക്വാർട്ടർ, പൈന്റ് (360) ബോട്ടിലുകൾ ഇപ്പോൾ ബെവ്കോയിൽ ഇല്ല.

ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതി നൽകികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

ഐടി പാര്‍ക്കുകളിലും കൊച്ചി ഇന്‍ഫോ പാര്‍ക്കിലും ഓരോ മദ്യ ഷോപ്പുകള്‍ തുടങ്ങുന്നതിനാണ് അനുമതി. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീ.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായിട്ടാണ് ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാൻ അനുമതി നൽകിയത്.

ഐടി പാര്‍ക്കുകളിലെ പ്രത്യേക കെട്ടിടത്തിൽ വേണം മദ്യ ഷോപ്പുകള്‍ ആരംഭിക്കാൻ.

ജീവനക്കാര്‍ക്ക് മാത്രമാണ് ഷോപ്പുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളു.

കൂടാതെ കമ്പനികളുടെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം.

എന്നാൽ ഔദ്യോഗിക അതിഥികള്‍ക്ക് മദ്യം നല്‍കാന്‍ പ്രത്യേക അനുമതി വേണം.

സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ.

എഫ്എല്‍ 9 ലൈസന്‍സുള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ അനുമതിയുള്ളു.

ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച മറ്റ് ഡ്രൈ ഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ് പ്രവര്‍ത്തനസമയം.

ഒരു ഐടി പാര്‍ക്കില്‍ ഒരു മദ്യശാലയെന്നതടക്കമുള്ള നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

നൈറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ

നൈറ്റ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ രാത്രിയിലെ സമയം നീട്ടി നൽകണമെന്നതു ടൂറിസം മേഖലയുടെ കാലങ്ങളായുള്ള ആവശ്യമാണ്.

കോൺഫറൻസ് ടൂറിസം കൂടുതൽ നടക്കുന്ന കൊച്ചിയിൽനിന്നാണ് ഈ ആവശ്യം പ്രധാനമായി ഉയർന്നിരുന്നത്.

പുതിയ വിജ്ഞാപനത്തിൽ കൊച്ചിയെ ടൂറിസം കേന്ദ്രമായി എക്സൈസ് വകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

എറണാകുളം, എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകൾക്കാണു ബാധകം.

എന്നാൽ ഈ വില്ലേജുകളിൽ ഉൾപ്പെടുന്ന കൊച്ചി കോർപറേഷൻ പ്രദേശത്തിനു ബാധകമല്ലെന്നു വിജ്ഞാപനത്തിൽ പറയുന്നു.

തിരുവനന്തപുരത്തു കവടിയാർ പാലസ് മുതൽ പട്ടം പാലസ് വരെയുള്ള 200 മീറ്ററിൽ ടൂറിസം കേന്ദ്രം ഒതുക്കുകയും ചെയ്തു.

കോഴിക്കോട്ടും കൊല്ലത്തും കോർപറേഷൻ പരിധിയിലെ ബീച്ചിനെ മാത്രമായി നോട്ടിഫൈ ചെയ്ത് മറ്റു പ്രദേശങ്ങളെ ഒഴിവാക്കി.

വിജ്ഞാപനം ചെയ്ത ടൂറിസം കേന്ദ്രങ്ങളിൽ പകുതിയും ഗ്രാമീണമേഖലയിലെ കുന്നിൻ പ്രദേശങ്ങളാണ്.

വിജ്ഞാപനത്തിലെ സ്ഥലങ്ങൾ

തിരുവനന്തപുരം: പൊൻമുടി, പൂവാർ, ചൊവ്വര, വേളി ടൂറിസ്റ്റ് വില്ലേജ്, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, നെയ്യാർ ഡാം, തിരുവനന്തപുരം വിക്രമപുരം ഹിൽസ്, കാപ്പിൽ

കൊല്ലം: തെന്മല–പാലരുവി, പരവൂർ–തെക്കുംഭാഗം, കൊല്ലം ബീച്ച്, മൺറോതുരുത്ത്, തങ്കശ്ശേരി, ജ‍ടായുപ്പാറ, അഷ്ടമുടി

പത്തനംതിട്ട: പെരുന്തേനരുവി, ഗവി, കോന്നി ഇക്കോ ടൂറിസം സെന്റർ– ആന സഫാരി ട്രെയ്നിങ് സെന്റർ

ആലപ്പുഴ: ആലപ്പുഴ, ആലപ്പുഴ കായൽ, കാക്കത്തുരുത്ത്, പാതിരാമണൽ

കോട്ടയം: വൈക്കം, കോടിമത

ഇടുക്കി: പരുന്തുംപാറ, പാഞ്ചാലിമേട്, ആമപ്പാറ–രാമക്കൽമേട്, മാട്ടുപ്പെട്ടി, ഇരവികുളം, ചിന്നക്കനാൽ, ഇലവീഴാപൂഞ്ചിറ, വാഗമൺ

എറണാകുളം: കൊച്ചി, കാലടി, മലയാറ്റൂർ–മണപ്പാട്ടുചിറ, കുഴിപ്പള്ളി–ചെറായി–മുനമ്പം ബീച്ച്, ഭൂതത്താൻകെട്ട്, കുമ്പളങ്ങി, കടമക്കുടി, മുസിരിസ് ഹെറിറ്റേജ് ടൂറിസം പ്രദേശം

തൃശൂർ: സ്നേഹതീരം ബീച്ച്, നാട്ടിക ബീച്ച്, തുമ്പൂർമുഴി ഡാം, പൂമല ഡാം, അതിരപ്പിള്ളി, മലക്കപ്പാറ

പാലക്കാട്: പറമ്പിക്കുളം, നെല്ലിയാമ്പതി, മലമ്പുഴ, സൈലന്റ് വാലി

മലപ്പുറം: കോട്ടക്കുന്ന്, പൊന്നാനി, തിരുനാവായ

കോഴിക്കോട്: കോഴിക്കോട് ബീച്ച്, കാപ്പാട്, കടലുണ്ടി പക്ഷിസങ്കേതം, കക്കയം, തുഷാരഗിരി, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ കോട്ട–ബീച്ച്

വയനാട്: കുറുവ ദ്വീപ്, ഇടയ്ക്കൽ ഗുഹ, പൂക്കോട് തടാകം, പഴശ്ശിരാജ പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, തിരുനെല്ലി, ബത്തേരി, ഫാന്റം റോക്ക്

കണ്ണൂർ: പാലക്കയം തട്ട്, പൈതൽമല, തലശ്ശേരി, ധർമടം, കൊട്ടിയൂർ

കാസർകോട്: കോട്ടപ്പുറം.”

English Summary :

The Kerala government is planning a special move to sell liquor in glass bottles. The High Court had earlier banned plastic bottles at wedding functions, hotels, and 10 tourist destinations in the high-range areas

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img