web analytics

അഞ്ചു കുപ്പി മദ്യം ഡ്രൈ അടിച്ചത് പതിനായിരം രൂപ കിട്ടാൻ; പണം കിട്ടി, ബെറ്റും ജയിച്ചു പക്ഷെ ജീവൻ പോയി

ബെംഗ്ലൂരു: ബെറ്റ് വച്ച് മദ്യപിച്ച യുവാവിന് ജീവൻ നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സംഗതി സത്യമാണ്. 

കർണാടകയിലെ കോലാറിലാണ് സംഭവം നടന്നത്. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്. എട്ടുദിവസം മുൻപാണ് ഇയാൾക്ക്  കുഞ്ഞ് പിറന്നത്. 

മുൽബാഗിൽ താലൂക്കിലെ പൂജാരഹള്ളി ഗ്രാമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ (ഡ്രൈ) കുടിച്ചാൽ 10,000 രൂപ തരാമെന്നായിരുന്നു സുഹൃത്തിൻ്റെ വാഗ്ദാനം. 

വെങ്കിട റെഡ്ഡി, സുബ്രഹ്മണി,കാർത്തിക് മറ്റു മൂന്നുപേരും ചേർന്നാണ് ബെറ്റുവച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിൽ കാർത്തിക് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. വെങ്കിട റെഡ്ഡിയാണ് ബെറ്റ് വച്ചത്.

മദ്യപിക്കുന്നതിൽ താൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ കാർത്തിക് വെള്ളം തൊടാതെ കൃത്യം അഞ്ച് കുപ്പി മദ്യവും കുടിച്ചു തീർത്തു. 

എന്നാൽ അളവിലധികം മദ്യം ശരീരത്തിൽ പ്രവേശിച്ചതോടെ കാർത്തിക്കിന്റെ ആരോഗ്യം വഷളായി കുഴഞ്ഞു വീണു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രക്ഷിക്കണമെന്ന് യുവാവ് യാചിക്കുകയായിരുന്നു.  ഉടൻ തന്നെ  മുൾബഗല്ലു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

എന്നാൽ കാർത്തിക്കിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കാതെ ആശുപത്രിയിൽ വച്ച് മരിക്കുകയുമായിരുന്നു. 

കൃത്യം ഒരുവർഷം മുൻപാണ് കാർത്തിക് വിവാഹിതനായത്. എട്ടുദിവസം മുൻപായിരുന്നു കുഞ്ഞ് ജനിച്ചത്. പ്രസവാനന്തര ചടങ്ങുകൾക്കായി ഭാര്യ സ്വന്തം വീട്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തം. കാർത്തിക്കിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം

‘മരുമകനെയും വിളിക്കണോ?’ ദേശീയപാത ഉദ്ഘാടന വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ കടുത്ത പ്രതികരണം തിരുവനന്തപുരം:...

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു, പുതുജീവന്‍

ആംബുലന്‍സ് റോഡിലെ ഗട്ടറില്‍ ചാടി, മസ്തിഷ്‌ക മരണം സംഭവിച്ച വീട്ടമ്മ കണ്ണു...

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന മുന്നറിയിപ്പ്

ഹെല്‍മറ്റിനുള്ളില്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകള്‍… ഫോണ്‍ സംഭാഷണം… യുവതിയുടെ ചിത്രം പങ്കുവെച്ച് എംവിഡിയുടെ കർശന...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം

വീടുമതിലുകളിൽ നൂറുകണക്കിന് ഒച്ചുകൾ… ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം കടുത്തുരുത്തി: പഞ്ചായത്തിലെ കപിക്കാട്–നീലിമല...

Related Articles

Popular Categories

spot_imgspot_img